കേരളം

kerala

ETV Bharat / bharat

അശ്ലീലവും അക്രമവും പ്രോത്സാഹിപ്പിക്കരുത്; ബിഗ് ബോസ് ഷോയ്ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

റിയാലിറ്റി ഷോകളില്‍ അക്രമം കാണിക്കുമ്പോള്‍ മൗനം പാലിക്കാനാവില്ലെന്ന് ആന്ധ്രപ്രദേശ് ഹൈക്കോടതി

ബിഗ് ബോസ്  ഹൈക്കോടതി  ആന്ധ്രപ്രദേശ് ഹൈക്കോടതി  ജസ്റ്റിസ്  ബിഗ് ബോസ് ഷോയ്ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി  അശ്ലീലം
ബിഗ് ബോസ് ഷോയ്ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

By

Published : May 4, 2022, 10:17 AM IST

വിജയവാഡ: റിയാലിറ്റി ഷോകളുടെ പേരില്‍ അക്രമം കാണിച്ചിട്ട് കാര്യമില്ലെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും അതിനെ എങ്ങനെ സംസ്ക്കാരമെന്ന് വിളിക്കുമെന്നും ആന്ധ്രപ്രദേശ് ഹൈക്കോടതി. ബിഗ് ബോസ് ഷോ നികൃഷ്‌ടവും അശ്ലീലത പ്രോത്സാഹിപ്പിക്കുന്നതും ആണെന്നാരോപിച്ച് 2019 ല്‍ സമര്‍പ്പിച്ച ഹര്‍ജി ആന്ധ്രാപ്രദേശ് ഹൈക്കോടതി പരിഗണിച്ചു. തെലുങ്ക് യുവശക്തി പ്രസിഡൻറ് കതിറെഡ്ഡി ജഗദേശ്വരറെഡ്ഡിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല, ജസ്റ്റിസ് എസ് സുബ്ബ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന് വേണമെങ്കില്‍ കേസില്‍ അടിയന്തര വാദം കേൾക്കുന്നതിനായി ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിനെ സമീപിക്കാമെന്നും പറഞ്ഞു. അതേ സമയം ഹര്‍ജിക്കാരന്‍ തെലങ്കാന ഹൈക്കോടതിയില്‍ സമാന ഹര്‍ജി നല്‍കിയെന്നും പിന്നീട് ഹര്‍ജി പിന്‍വലിച്ചെന്നും മുതിര്‍ന്ന അഭിഭാഷകന്‍ സിവി മോഹന്‍ റെഡ്ഡി പറഞ്ഞു.

also read:'ലോക്ക് അപ്പിന്‍റെ' പ്രദര്‍ശനത്തിനെതിരായ അപ്പീല്‍ തള്ളി സുപ്രീം കോടതി

ABOUT THE AUTHOR

...view details