ന്യൂഡല്‍ഹി: ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ പുതിയ പാഷൻ 'എക്‌സ്‌ടെക്' മോട്ടോര്‍ സൈക്കിള്‍ പുറത്തിറക്കി. 74,590 രൂപയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില. ഒമ്പത് ബിഎച്ച്‌പി പവർ ഔട്ട്‌പുട്ടുള്ള 110സിസി എഞ്ചിനാണ് ബൈക്കിനുള്ളത്. ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി, എസ്‌എംഎസ്, കോൾ അലേർട്ടുകൾ, തത്സമയ മൈലേജ് ഇൻഡിക്കേറ്റർ, കുറഞ്ഞ ഇന്ധന സൂചകം, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, സർവിസ് റിമൈൻഡർ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
ഹീറോ മോട്ടോഴ്സിന്‍റെ പുതിയ പാഷൻ 'എക്‌സ്‌ടെക്' വിപണിയിലേക്ക്
74,590 രൂപയാണ് വാഹനത്തിന്‍റെ എക്‌സ് -ഷോറൂം വില. 9 ബിഎച്ച്‌പി പവർ ഔട്ട്‌പുട്ടുള്ള 110സിസി എഞ്ചിനാണ് ബൈക്കിനുള്ളത്
ഡ്രം ബ്രേക്ക് വേരിയന്‍റിന് 74,590 രൂപയും, ഡിസ്‌ക് ബ്രേക്ക് വേരിയന്‍റിന് 78,990 രൂപയുമാണ് (എക്‌സ്-ഷോറൂം ഡൽഹി) വില. സ്‌പ്ലെൻഡർ പ്ലസ് എക്‌സ്‌ടെക്, ഗ്ലാമർ 125 എക്‌സ്‌ടെക്, പ്ലഷർ പ്ലസ് 110 എക്‌സ്‌ടെക്, ഡെസ്റ്റിനി 125 എക്‌സ്‌ടെക് തുടങ്ങിയ 'എക്‌സ്‌ടെക്' ഉത്‌പന്നങ്ങളുടെ ശ്രേണിക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഹീറോ മോട്ടോകോർപ്പ് സ്‌ട്രാറ്റജി ആൻഡ് ഗ്ലോബൽ പ്രൊഡക്‌റ്റ് പ്ലാനിങ് മേധാവി മാലോ ലെ മാസൻ പറഞ്ഞു.
Also Read: ഒരു മണിക്കൂർ ചാർജിൽ 110 കിലോമീറ്റർ... പുത്തൻ ഇലക്‌ട്രിക് ബൈക്കുമായി ഇ.വി ട്രിക്ക്