ബെംഗളുരു:പത്ത് രൂപക്ക് വാങ്ങിയ കോഴിക്കുഞ്ഞുമായി യാത്ര ചെയ്‌ത നാടോടി കുടുംബത്തിന് ബസ് ചാർജ് കൊടുക്കേണ്ടി വന്നത് 52 രൂപ. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസില്‍ ഷിമോഗയിലെ ഹൊസനഗരയില്‍ നിന്ന് ശിരൂരുവിലേക്ക് പോയ നാടോടി കുടുംബത്തിനാണ് ഈ അനുഭവം. ഉത്തര കന്നഡ ജില്ലയിലെ സിദ്ദാപുരയില്‍ നിന്നാണ് ഇവർ കോഴിക്കുഞ്ഞിനെ വാങ്ങിയത്.
പത്ത് രൂപക്ക് വാങ്ങിയ കോഴിക്കുഞ്ഞിന് ബസ് ചാർജ് 52 രൂപ - കോഴിക്കുഞ്ഞിനും ബസ് ചാർജ്
ബസിൽ യാത്ര ചെയ്യുമ്പോൾ കോഴിക്കുഞ്ഞുങ്ങൾക്കും ടിക്കറ്റ് എടുക്കണമെന്നതായിരുന്നു ബസ് കണ്ടക്‌ടറുടെ വിചിത്ര വാദം. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസിലാണ് സംഭവം.
കർണാടകയിൽ പത്ത് രൂപക്ക് വാങ്ങിയ കോഴിക്കുഞ്ഞിന് ബസ് ചാർജ് 52 രൂപ
ശിരൂരിലേക്ക് മൂന്ന് പേർക്കുള്ള ബസ് ചാർജ് 303 രൂപ കുടുംബാംഗം നൽകി ടിക്കറ്റെടുത്തു. അതിനിടെ സഞ്ചിയില്‍ കോഴിക്കുഞ്ഞിന്‍റെ ശബ്‌ദം കേട്ട കണ്ടക്‌ടർ പകുതി ടിക്കറ്റ് എടുക്കണമെന്ന വിചിത്ര വാദം അറിയിക്കുകയായിരുന്നു. കോഴിക്കുഞ്ഞിനും ടിക്കറ്റ് എടുക്കണമെന്ന നിയമം ഉണ്ടെന്നായിരുന്നു കണ്ടക്‌ടറുടെ വാദം.
ALSO READ:ഗുരുവായൂരില്‍ നിരോധിത നോട്ടുകള്‍ ലഭിക്കുന്നത് തുടര്‍ക്കഥ ; ഒടുവില്‍ കിട്ടിയത് 64,000 രൂപ