കേരളം

kerala

ETV Bharat / bharat

നിവാർ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടിലും സമീപ പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യത - cyclonic storm

രക്ഷാ പ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങളെയാണ് കടലൂര്‍, ചിദംബരം എന്നിവിടങ്ങളിൽ വിന്യസിപ്പിച്ചത്

ചെന്നൈ  Heavy to very heavy rainfall  Chennai  ദുരന്ത നിവാരണ സേന  നിവാർ ചുഴലിക്കാറ്റ്  cyclonic storm  Nivar cyclone
നിവാർ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലും സമീപ പ്രദേശങ്ങളിലും കനത്ത് മഴക്ക് സാധ്യത

By

Published : Nov 23, 2020, 3:40 PM IST

ചെന്നൈ:അടുത്ത 48 മണിക്കൂറിനുള്ളിൽ ചെന്നൈയിലും തമിഴ്​നാടിന്‍റെ തീരപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ട് തമിഴ്​നാട്ടിലും പുതുച്ചേരിയിലും വീശിയടിക്കുമെന്നും​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിവാർ എന്നാണ് ചുഴലിക്കാറ്റിന് പേരിട്ടിരിക്കുന്നത്.

രക്ഷാ പ്രവർത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ആറ് സംഘങ്ങളെയാണ് കടലൂര്‍, ചിദംബരം എന്നിവിടങ്ങളിൽ വിന്യസിപ്പിച്ചത്. നവംബർ 25ന്​ വൈകി​ട്ടോടെ കാരയ്ക്കൽ, മാമല്ലപുരം എന്നിവിടങ്ങളിൽ ചുഴലിക്കാറ്റ്​ വീശിയടിക്കാനാണ്​ സാധ്യതയെന്ന്​ ഇന്ത്യൻ മെട്രോളജിക്കൽ വിഭാഗം അറിയിച്ചു. ശക്തമായ മഴയും കാറ്റും വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദേശവും കാലാവസ്ഥാ വകുപ്പ്​ നൽകി.

നിലവിൽ പുതുച്ചേരിക്ക് 700 കിലോമീറ്ററും ചെന്നൈക്ക് 740 കിലോമീറ്ററും അകലെയുള്ള തീവ്ര ന്യൂനമർദം ബുധനാഴ്‌ച്ചയോടെ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാരയ്‌ക്കല്‍, മാമല്ലപുരം തീരങ്ങളിലേക്കായിരിക്കും ആദ്യം ചുഴലിക്കാറ്റെത്തുക. അതേസമയം കഴിഞ്ഞ ദിവസം രൂപപ്പെട്ട ഗാറ്റി ചുഴലിക്കാറ്റ് ഗതിമാറി അറബിക്കടലിന്‍റെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് പോയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details