കേരളം

kerala

By

Published : Jun 18, 2021, 7:37 PM IST

ETV Bharat / bharat

ബംഗാളിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

പുരുലിയ, ബൻകുര, ബിർഭം, മുർഷിദാബാദ്, പശ്ചിമ ബർദ്വാൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Met department  Heavy rains in Bengal  bengal rain news  കാലാവസ്ഥ വകുപ്പ്  ബംഗാളിൽ കനത്ത മഴ  ബംഗാളിൽ മഴ വാർത്ത
ബംഗാളിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ വരുന്ന രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്‌ച ഉച്ചയോടെ മാത്രമെ സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ടാകാൻ സാധ്യതയുള്ളു എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Also Read:കൊവിഡ്: മില്‍ഖ സിങിന്‍റെ രോഗമുക്തിക്കായി പ്രാര്‍ഥനയോടെ കുടുംബം

സംസ്ഥാനത്തിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളായ പുരുലിയ, ബൻകുര, ബിർഭം, മുർഷിദാബാദ്, പശ്ചിമ ബർദ്വാൻ ജില്ലകളിൽ ഇടത്തരം മുതൽ കനത്ത മഴ ശനിയാഴ്‌ച വരെ തുടരാനാണ് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാർജലിംഗ്, ജൽപൈഗുരി, കലിംപോംഗ്, അലിപൂർദുർ തുടങ്ങിയ വടക്കൻ ബംഗാളിലെ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Also Read:പൂര്‍ണ തൃപ്തൻ, ഞങ്ങളെന്നും ഹൈക്കമാൻഡിനോടൊപ്പം: രമേശ് ചെന്നിത്തല

കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനമനുസരിച്ച്, കൊൽക്കത്തയിൽ ഇടത്തരം മുതൽ കനത്ത മഴ വരെ ശനിയാഴ്‌ച വൈകിട്ട് വരെ തുടരുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്‌ച രാവിലെ സംസ്ഥാന തലസ്ഥാനത്ത് മഴയുടെ ശക്തി അൽപം കുറഞ്ഞെങ്കിലും നഗരത്തിലെയും പരിസരങ്ങളിലെയും ബെഹാല, കിഡെർപോർ, മോമിൻപൂർ റോഡ്, ബാഗ്ബജാർ, ധാക്കൂറിയ തുടങ്ങിയ നിരവധി പ്രധാന ക്രോസിംഗുകളും പാതകളും വെള്ളത്തിനടിയിൽ തുടരുകയാണ്. ബുധനാഴ്‌ച രാത്രി മുതൽ ഈ റോഡുകൾ വെള്ളത്തിനടിയിലാണ്.

ABOUT THE AUTHOR

...view details