ചെന്നൈ: മഴക്കെടുതി രൂക്ഷമായ തമിഴ്‌നാട്ടിലെ തീരദേശ ജില്ലയായ തൂത്തുക്കുടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സിപ്‌കോട്ട് വ്യാവസായിക മേഖലയില്‍ കുടുങ്ങിയവരെ എന്‍ഡിആര്‍എഫും (NDRF) പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. പ്രളയത്തെ തുടര്‍ന്ന് ദുരിത്തിലായ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്തി അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി (Relief Activities In Tamil Nadu).
കലുങ്കും കനാലും നാശത്തില്‍ :തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവദാസ് മീണ ജില്ലയിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി (Tamil Nadu Chief Secretary Shiv Das Meena). മഴക്കെടുതി രൂക്ഷമായ വിവിധയിടങ്ങളില്‍ കലുങ്കുകളും കനാലുകളും നശിച്ചിരിക്കുകയാണെന്നും അതുകൊണ്ട് പലയിടങ്ങളിലും വെള്ളം ഒഴുകി പോകാനാകെ കെട്ടിക്കിടക്കുകയാെണന്നും ചീഫ് സെക്രട്ടറി ശിവദാസ് മീണ പറഞ്ഞു. തൂത്തുക്കുടി, തിരുനെല്‍വേലി എന്നീ ജില്ലകളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ഇരു ജില്ലകളുടെയും ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു മഴയുണ്ടാകുന്നതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു (Flood In Tamil Nadu).
ജില്ലയിലെ അന്തോണിയര്‍പുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടായത്. മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്. അന്തോണിയാര്‍പുരത്തിന് സമീപമുള്ള തൂത്തുക്കുടി-പാളയംകോട്ടെ ദേശീയപാതയിലെ പാലം തകര്‍ന്നു. ഡിസംബര്‍ 17, 18 ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് പാലം തകര്‍ന്നത്. ഇതുകൂടാതെ തൂത്തുക്കുടി-തിരുച്ചെന്തൂർ റോഡിലെ ഏറൽ, ആറ്റൂർ എന്നിവിടങ്ങളിലെ പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.