അമരാവതി: അജ്ഞാത മൃതദേഹവുമായി രണ്ട് കിലോമീറ്ററോളം യാത്ര ചെയ്‌ത് ഒരു ഹെഡ് കോൺസ്‌റ്റബിൾ. 50 വയസ് പ്രായമുള്ള അജ്ഞാത മൃതദേഹവുമായാണ് ഹെഡ് കോൺസ്‌റ്റബിൾ സുരേഷ് യാത്ര ചെയ്‌തത്. പ്രകാശം ജില്ലയിലെ നല്ലമല വനമേഖലയിലാണ് സംഭവം.
അജ്ഞാത മൃതദേഹവുമായി രണ്ട് കിലോമീറ്ററോളം യാത്ര ചെയ്‌ത് ഹെഡ് കോൺസ്‌റ്റബിൾ - Nallamala forest area
പ്രകാശം ജില്ലയിലെ നല്ലമല വനമേഖലയിലാണ് സംഭവം
മാരിപാലം ചെഞ്ചു ആദിവാസി ഗ്രാമത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹന സൗകര്യങ്ങൾ കുറവായതിനാൽ ഓട്ടോ ഡ്രൈവറുടെ സഹായത്തോടെയാണ് ഹെഡ് കോൺസ്‌റ്റബിൾ മൃതദേഹം രണ്ട് കിലോമീറ്ററോളം ദൂരം തോളിൽ ചുമന്ന് കൊണ്ടു പോയത്. തുടർന്ന് പോസ്‌റ്റുമോർട്ടത്തിനായി മർക്കാപുരം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
കഴിഞ്ഞ മൂന്ന് ദിവസമായി മരിച്ചയാൾ മർക്കാപുരത്ത് പച്ചക്കറി വിൽക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ അറിയിച്ചു. സൂര്യാഘാതമോ അസുഖമോ ആകാം മരണ കാരണമെന്നാണ് പൊലീസ് പറയുന്നത്. ശരീരത്തിൽ പരിക്കുകളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.