പട്‌ന:പൊലീസും എസ്എസ്ബി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ബിഹാറിലെ ഇന്ത്യ-നേപ്പാൾ അതിർത്തി ജില്ലയായ അരാരിയയിലെ ജോഗ്‌ബാനിയിൽ ഹവാല ഇടപാടുകാരൻ അറസ്റ്റിലായി. ലക്ഷ്‌മൺ കുമാർ സാഹ്(29) ആണ് അറസ്റ്റിലായത്. 12 ലക്ഷം നേപ്പാളി രൂപയും ബൈക്കും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ജോഗ്‌ബാനി പൊലീസും എസ്എസ്ബിയുടെ 56-ാം സേനാംഗങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ചാണക്യ ജോഗ്‌ബാനിക്ക് സമീപമുള്ള ചാണക്യ ചൗകിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നേപ്പാളിലെ ബിരത്നഗറിലെ ബുദ്ധനഗർ സ്വദേശിയാണ് ലക്ഷമൺ കുമാർ. വൻ തുകയുമായി ഹവാല ഇടപാടുകാരൻ നേപ്പാളിലേക്ക് പോകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആസൂത്രണം ചെയ്തതെന്ന് പൊലീസും എസ്എസ്ബിയും അറിയിച്ചു.