ചണ്ഡിഗഢ്: ഹരിയാനയിൽ കൊവിഡ് രോഗികൾക്ക് പതഞ്ജലിയുടെ കൊറോനിൽ കിറ്റ് നൽകാൻ തീരുമാനം. അലോപ്പതിക്കെതിരായ ബാബാ രാംദേവിന്‍റെ പ്രസ്താവനയെച്ചൊല്ലിയുളള പ്രശ്നങ്ങൾ നിലനിൽക്കെയാണ് തീരുമാനം. ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജാണ് സംസ്ഥാനത്തെ കൊവിഡ് രോഗികൾക്ക് ഒരു ലക്ഷം കൊറോനിൽ കിറ്റുകൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചത്.
കിറ്റുകളുടെ വിലയുടെ പകുതി പതഞ്ജലിയും ബാക്കി പകുതി കൊവിഡ് റിലീഫ് ഫണ്ടിൽ നിന്നും സംസ്ഥാന സർക്കാരും വഹിക്കുമെന്ന് വിജ് ട്വീറ്റിൽ അറിയിച്ചു. ഓരോ കിറ്റിലും കൊറോനിൽ ഗുളികകൾ, സ്വസാരി വതി, അനു ടൈല എന്നിങ്ങനെ മൂന്ന് ഇനങ്ങൾ അടങ്ങിയിരിക്കുന്നു.