ന്യൂഡൽഹി:നിലവിലെ കൊവിഡ് സ്ഥിതിയും വാക്‌സിനേഷൻ ഡ്രൈവിന്‍റെ പുരോഗതിയും അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി ഇന്ന് മൂന്ന് മണിക്ക് വീഡിയോ കോൺഫറൻസിങിലൂടെ സംവദിക്കും. അദ്ദേഹം തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ചും വാക്‌സിനേഷൻ ഡ്രൈവിനെക്കുറിച്ചും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു.
കൂടുതൽ വായനയ്‌ക്ക്:കൊവിഡ് വാക്‌സിനേഷൻ : പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,26,098 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,43,72,907 ആയി. 3,890 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തി. ആകെ മരണം 2,66,207 ആയി ഉയർന്നു. 3,53,299 പേർ ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 2,04,32,898 ആയി. രാജ്യത്ത് നിലവിൽ 36,73,802 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 18,04,57,579 ഡോസ് കൊവിഡ് വാക്‌സിനുകൾ നൽകി. ദേശീയ തലത്തിൽ വീണ്ടെടുക്കൽ നിരക്ക് 83.50 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Also Read:കൊവിഡ് രണ്ടാം തരംഗം കൂടുതൽ ഭയാനകമെന്ന് ലോകാരോഗ്യ സംഘടന