ന്യൂഡൽഹി:ലോകം ശീതയുദ്ധത്തിലൂടെ കടന്നു പോകുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. കൊവിഡ് സാഹചര്യത്തിലാണ് പരാമർശം. 100 ദശലക്ഷത്തിലധികം ആളുകൾ കൊവിഡിനിരയായെന്നും അദ്ദേഹം പറഞ്ഞു. ബോസ്റ്റൺ സെൻ്റർ ഓഫ് എക്‌സലൻസ് ഫോർ ഹെൽത്ത് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റിനെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അതിതീവ്ര സാമ്പത്തിക മാന്ദ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ലോകം ശീതയുദ്ധത്തിലൂടെ കടന്നു പോകുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി - COVID-19 pandemic phase of silent war
100 ദശലക്ഷത്തിലധികം ആളുകൾ കൊവിഡിനിരയായെന്ന് ബോസ്റ്റൺ സെൻ്റർ ഓഫ് എക്‌സലൻസ് ഫോർ ഹെൽത്ത് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻ്റിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ.
ലോകം ശീതയുദ്ധത്തിലൂടെ കടന്നു പോകുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
കൊവിഡ് 19 ലോകം നേരിടുന്ന അവസാനത്തെ മഹാമാരിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താജ്യത്ത് കൊവിഡ് രോഗികൾക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതായും ഉടൻ തന്നെ വാക്‌സിൻ ലഭ്യമാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ലോകത്ത് 58,295,905 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ആകെ കൊവിഡ് മരണം 1,383,788 ആണ്.