വാരണാസി:ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. പൊലീസ് സേനയെ ഉപയോഗിച്ച് ഗുജറാത്ത് പ്രവർത്തിക്കുന്ന രീതിയിലാണ് യു.പിയുടെ ഭരണമെന്ന് അദ്ദേഹം ആരോപിച്ചു. പ്രയാഗ്‌രാജിലെ തെരഞ്ഞെടുപ്പ് പ്രചാരണം സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഹാർദികിന്‍റെ പ്രസ്‌താവന.
എന്തുകൊണ്ടാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് യോഗം റദ്ദാക്കിയതെന്ന് ചോദിച്ചിരുന്നു. ആളുകളെ നിയന്ത്രിക്കുന്നതിന് സേനയില്‍ ശേഷിക്കുറവുണ്ടെന്നാണ് പൊലീസിന്‍റെ മറുപടിയെന്ന് കോണ്‍ഗ്രസ് നേതാവ് പറയുന്നു. സൂറത്തും വഡോദരയും മാറ്റിനിർത്തുക. ഗുജറാത്തിലെ വികസനത്തിന്‍റെ യഥാർഥ ചിത്രം കാണാൻ, ആ സംസ്ഥാനത്തിന്‍റെ ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.