കേരളം

kerala

ETV Bharat / bharat

ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു ; അഞ്ചുപേര്‍ക്കെതിരെ കേസ്, മൂന്ന് പേര്‍ അറസ്റ്റില്‍ - കന്യാകുമാരി

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം. നഗരത്തില്‍ മസാജ് സെന്‍റര്‍ നടത്തുന്ന യുവതിയെ ആണ് ഓട്ടോഡ്രൈവര്‍മാരുടെ സംഘം ഉപദ്രവിച്ചത്. സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു

Harassment on woman who resisted teasing  Harassment on woman  Harassment towards woman  teasing  sexual harassment  sexual exploitation  abuse on woman  abuse on children  ലൈംഗികാതിക്രമം  യുവതിയെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു  ഓട്ടോഡ്രൈവര്‍മാരുടെ സംഘം  തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ല  കന്യാകുമാരി ജില്ല  കന്യാകുമാരി  ലൈംഗിക ചുവയോടെയുള്ള സംസാരം
യുവതിയെ മര്‍ദിച്ചു

By

Published : Mar 11, 2023, 8:02 AM IST

കന്യാകുമാരി : ലൈംഗിക ചുവയോടെയുള്ള സംസാരവും പരിഹാസവും എതിര്‍ത്ത യുവതിയെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് ഉപദ്രവിച്ച അഞ്ച് പേര്‍ക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണ് സംഭവം. അഞ്ചില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

സംഭവം കേസായതിന് പിന്നാലെ ഒളിവില്‍ പോയ രണ്ട് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. കന്യാകുമാരിയില്‍ മസാജ് സെന്‍റര്‍ നടത്തുന്ന 35 കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. കേസിലെ പ്രതികള്‍ അഞ്ച് പേരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ്.

യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. തുടര്‍ന്ന് ഏകമകളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് കുട്ടിയെ ആനാഥാശ്രമത്തിലേക്ക് മാറ്റി. തനിച്ച് താമസിക്കുന്ന യുവതിയെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ നിരന്തരം ശല്യം ചെയ്‌തിരുന്നതായും ഇവരില്‍ നിന്ന് രക്ഷ നേടാനായി മുളകുപൊടി, ചെറിയ കത്തി ഉള്‍പ്പടെയുള്ള സ്വയരക്ഷാ മാര്‍ഗങ്ങള്‍ യുവതി ബാഗില്‍ കരുതാറുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

Also Read: പരാതിക്കാരിക്കെതിരായ ലൈംഗികാതിക്രമം: ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്‌ടറെ സര്‍വീസില്‍ നിന്ന് നീക്കി

സംഭവം ഇങ്ങനെ: മസാജ് സെന്‍റര്‍ നടത്തുന്ന യുവതി വീട്ടില്‍ നിന്ന് സ്ഥാപനത്തിലേക്ക് നടന്നാണ് പോകാറ്. വഴിയില്‍ വച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിയെ പരിഹസിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. സംഭവത്തില്‍ ഭയന്നിരുന്ന യുവതി ചെറിയ കത്തി, മുളക് പൊടി, പെപ്പര്‍ സ്‌പ്രേ തുടങ്ങിയ സ്വയരക്ഷ മാര്‍ഗങ്ങള്‍ കൈയില്‍ കരുതിയാണ് മസാജ് സെന്‍ററിലേക്ക് പോയിരുന്നത്.

സംഭവം നടന്ന ദിവസവും ഓട്ടോ സ്റ്റാന്‍ഡിന് സമീപത്ത് യുവതി എത്തിയതോടെ ഡ്രൈവര്‍മാര്‍ അവളെ പരിഹസിക്കാനും ലൈംഗിക ചുവയോടെ സംസാരിക്കാനും തുടങ്ങി. വാക്കുകള്‍ അസഹനീയമാവുകയും ശരീരത്തില്‍ സ്‌പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്‌തതോടെ യുവതി ബാഗില്‍ കരുതിയിരുന്ന മുളകുപൊടി ഡ്രൈവര്‍മാര്‍ക്ക് നേരെ പ്രയോഗിച്ചു. മുളകുപൊടി എറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്ന മറ്റ് ചില ഡ്രൈവര്‍മാര്‍ യുവതിയെ ബലമായി പിടികൂടി കൈകാലുകള്‍ തുണി കൊണ്ട് വരിഞ്ഞുകെട്ടി.

Also Read: സ്‌ത്രീധനമായി പണവും കാറും നല്‍കിയില്ല; യുവതിയെ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ട് ഭര്‍തൃവീട്ടുകാര്‍

പിന്നീട് സമീപത്തെ വൈദ്യുതി തൂണില്‍ കെട്ടുകയായിരുന്നു. ഇതിന് ശേഷവും ഡ്രൈവര്‍മാര്‍ യുവതിയെ ഉപദ്രവിച്ചു. വേദന കഠിനമായതോടെ യുവതി അബോധാവസ്ഥയിലായി. അതുവഴി കടന്നുപോയ ചില യുവാക്കളാണ് വൈദ്യുതി തൂണില്‍ കെട്ടിയിട്ട യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി പൊലീസില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ അരുമണി പൊലീസ് കെട്ടഴിച്ച് യുവതിയെ മോചിപ്പിച്ചു. പൊലീസ് എത്തിയതോടെ സംഭവ സ്ഥലത്തുനിന്നും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടിരുന്നു. യുവതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പരാതി രേഖപ്പെടുത്തി.

യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും മര്‍ദിക്കുകയും ചെയ്‌തതിന് ബാഗോട് മുകള്‍ ഭാഗത്തെ ഓട്ടോഡ്രൈവര്‍മാരായ ശശി, വിനോദ്, ദിബിന്‍, വിജയകാന്ത്, അരവിന്ദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തു. ശശി, വിനോദ്, വിജയകാന്ത് എന്നിവരാണ് പിടിയിലായത്. ഒളിവില്‍ പോയ രണ്ട് പേര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

ABOUT THE AUTHOR

...view details