യുവാവ് ശല്യം ചെയ്തതിനെ തുടര്‍ന്ന് ഉത്തർപ്രദേശിൽ പതിനേഴുകാരി ആത്മഹത്യ ചെയ്‌തു - ഉത്തർപ്രദേശ്
കൗമാരക്കാരിയായ കുട്ടിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ശല്യം ചെയ്‌തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ്
ലഖ്‌നൗ: ഉത്തർപ്രദേശിലെ അമേത്തിയിൽ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യ ചെയ്‌തു. വിവാഹം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ ശല്യം ചെയ്‌തതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു. സമീൻ എന്ന വ്യക്തി കൗമാരക്കാരിയായ കുട്ടിയെ നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നെന്നും ഇയാളുടെ മൂന്ന് സഹോദരന്മാരും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിചേർത്തു. ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ലഖ്‌നൗവിലെ ബൽറാംപൂർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തെന്നും അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ദയാറാം സരോജ് പറഞ്ഞു.