കേരളം

kerala

ETV Bharat / bharat

തദ്ദേശീയ യാത്രാവിമാനം വികസിപ്പിച്ച് എച്ച് എ എൽ ; വിങ്‌സ് ഇന്ത്യ പ്രദർശനത്തിൽ അവതരിപ്പിക്കും

Wings India 2024 : തദ്ദേശീയമായി നിർമിച്ച യാത്രാവിമാനവും ഹെലികോപ്‌റ്ററും 'വിങ്‌സ് ഇന്ത്യ' വ്യോമ പ്രദർശനത്തിൽ. ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലാണ് വിങ്‌സ് ഇന്ത്യ പ്രദർശനം നടക്കുക.

By ETV Bharat Kerala Team

Published : Jan 17, 2024, 4:51 PM IST

Updated : Jan 17, 2024, 5:52 PM IST

Wings India 2024  HAL Hindustan 228  വിങ്‌സ് ഇന്ത്യ 2024  ഹിന്ദുസ്ഥാൻ 228 വിമാനം
Wings India 2024: HAL to showcase indigenous civil platforms

ഹൈദരാബാദ് : നാളെ തുടങ്ങുന്ന 'വിങ്‌സ് ഇന്ത്യ' വ്യോമ പ്രദർശനത്തിൽ ഭാരതം തദ്ദേശീയമായി നിർമിച്ച യാത്രാവിമാനവും ഹെലികോപ്റ്ററുകളും പ്രദർശിപ്പിക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമിച്ച ഹിന്ദുസ്ഥാൻ-228 വിമാനവും നവീകരിച്ച ധ്രുവ് ഹെലികോപ്റ്ററുമാണ് പ്രദർശിപ്പിക്കുക. നാളെ (ജനുവരി 18) മുതൽ ജനുവരി 21 വരെ ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിലാണ് വിങ്‌സ് ഇന്ത്യ പ്രദർശനം നടക്കുക (HAL to Showcase Indigenous Civil Platforms in Wings India 2024).

ഇന്ത്യയിലെ പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫിക്‌സഡ് വിങ് വിഭാഗത്തിലുള്ള വിമാനം നിർമിച്ചതെന്ന് എച്ച്എഎൽ അഡീഷണൽ സിഎംഡി സി ബി അനന്തകൃഷ്‌ണൻ പറഞ്ഞു. “ഇന്ത്യയിലെ പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയിൽ നിർമ്മിച്ച ഫിക്‌സഡ് വിങ് സിവിൽ എയർക്രാഫ്റ്റ്‌ സംരംഭവുമായി എച്ച്എഎൽ മുന്നോട്ട് പോകുന്നത്" അനന്തകൃഷ്‌ണൻ വ്യക്തമാക്കി (HAL Indigenous Civil Platforms).

എയർ ഷോയിലെ സ്‌റ്റാൾ നമ്പർ 25 ലാണ് എച്ച്എഎൽ തങ്ങളുടെ വിമാനവും ഹെലികോപ്റ്ററുകളും പ്രദർശിപ്പിക്കുക. ഇവിടെ ഹിന്ദുസ്ഥാൻ-228 വിമാനം, നവീകരിച്ച ധ്രുവ് ഹെലികോപ്‌റ്റര്‍, ലൈറ്റ് യൂട്ടിലിറ്റി വിഭാഗത്തിൽപ്പെടുന്ന പുതിയ ഹെലികോപ്‌റ്റര്‍ എന്നിവയുടെ സ്കെയിൽ മോഡലുകളും അവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പ്രദർശിപ്പിക്കും.

ഹിന്ദുസ്ഥാൻ-228 : കേന്ദ്രസർക്കാരിന്‍റെ ഉഡാൻ പദ്ധതിപ്രകാരം നടത്തുന്ന ഹ്രസ്വദൂര വിമാന റൂട്ടുകളില്‍ പറക്കാന്‍ എച്ച്എഎൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിവിധോദ്ദേശ ലൈറ്റ് വെയ്റ്റ് ട്വിൻ ടർബോപ്രോപ്പ് വിമാനമാണ് ഹിന്ദുസ്ഥാൻ-228 (Hindustan-228 Aircraft).

പ്രാദേശിക എയർലൈനർ/എയർ ടാക്‌സി, വിഐപി/എക്‌സിക്യുട്ടീവ് യാത്രകൾ, തെരച്ചിൽ, അത്യാഹിത / ആംബുലൻസ് സർവീസ്, കാർഗോ നീക്കം, ഭൂമിശാസ്ത്ര സർവേകൾ, ഏരിയൽ ഫോട്ടോഗ്രാഫി എന്നിങ്ങനെ വിവിധ ഉപയോഗങ്ങൾക്ക് ഹിന്ദുസ്ഥാൻ-228 വിമാനം ഉപയോഗിക്കാം. പൂർണമായി ഡിജിറ്റലായ കോക്‌പിറ്റ്, നവീകരിച്ച ഏവിയോണിക്‌സ് സംവിധാനങ്ങൾ എന്നിവ ഈ ചെറുവിമാനത്തിലുണ്ട്.

Also Read:മേല്‍പാലത്തിനടിയില്‍ 'വിമാനം' കുടുങ്ങി; കുരുക്കഴിച്ചത് 'ട്രക്കി'ന്‍റെ ചക്രം ഊരിമാറ്റി

നവീകരിച്ച ധ്രുവ് ഹെലികോപ്റ്റർ : അഡ്വാൻസ്‌ഡ്‌ ലൈറ്റ് ഹെലികോപ്റ്റർ വിഭാഗത്തിൽപ്പെടുന്ന ധ്രുവ്, എച്ച്എഎൽ രൂപകൽപ്പന ചെയ്‌ത്‌ വികസിപ്പിച്ചെടുത്ത 5.5 ടൺ ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ്. ഇവയെ ദുരന്ത നിവാരണം, തെരച്ചിൽ, ഹെലി ടൂറിസം, വിഐപി യാത്ര എന്നിയ്ക്കുവേണ്ടി ഉപയോഗിക്കാനാകും. ഈ ഹെലികോപ്റ്ററിൽ നവീനമായ ഗ്ലാസ് കോക്‌പിറ്റും ഏവിയോണിക്‌സും ഉണ്ട് (Upgraded Civil Dhruv Helicopter).

Last Updated : Jan 17, 2024, 5:52 PM IST

ABOUT THE AUTHOR

...view details