ന്യൂഡൽഹി: റഷ്യൻ കൊവിഡ് വാക്സിൻ'സ്പുട്നിക് വി'യുടെ ട്രയൽ റൺ ആരംഭിച്ച്‌ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് വാക്സിനേഷന്‍റെ സോഫ്റ്റ് ലോഞ്ച് വിജയകരമായി നടത്തിയതെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നിലവിൽ 471 പേർക്കാണ് വാക്സിനേഷൻ നൽകിയത്.
'സ്പുട്നിക് വി'യുടെ ട്രയൽ റൺ ആരംഭിച്ച് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
നിലവിൽ 471 പേർക്കാണ് വാക്സിനേഷൻ നൽകിയത്
also read:നടൻ മിഥുൻ ചക്രബർത്തിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
ഏപ്രിലിലാണ് 'സ്പുട്നിക് വി' വാക്സിന് ഇന്ത്യയിൽ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുന്നത്. ഇത് കൊവിഡിനെതിരെ രാജ്യത്ത് ലഭ്യമാകുന്ന മൂന്നാമത്തെ വാക്സിൻ ആണ്. നിലവിൽ രണ്ട് ഡോസ് വാക്‌സിനുകളുടെ പരമാവധി വില 1,145 രൂപയായി നിശ്ചയിച്ചിട്ടുണ്ട്, ഇതിൽ ആശുപത്രി ചാർജുകളും ഉൾപ്പെടും. നിലവിൽ, രാജ്യത്ത് വാക്‌സിനേഷനായി കൊവിഷീൽഡ്, കൊവാക്സിൻ, സ്പുട്‌നിക് വി എന്നീ മൂന്ന് വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ലോകത്തെ തന്ന ഏറ്റവും സുരക്ഷിതമായ വാക്‌സിൻ സ്‌ഫുട്‌നിക് വി ആണെന്നാണ് പഠന റിപ്പോർട്ട്. നിലവിൽ വാക്‌സിനുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഉണ്ടായിട്ടില്ല.