ജയ്‌പൂര്‍: രാജസ്ഥാനിലെ ഗുജ്ജാര്‍ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ റിട്ടയേഡ് കേണല്‍ കിരോരി സിങ് ബൈന്‍സ്ല അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.
ബൈന്‍സ്ലയുടെ നിര്യാണത്തില്‍ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ല അനുശോചനം രേഖപ്പെടുത്തി. 'സാമൂഹ്യ പ്രസ്ഥാനത്തിന്‍റെ ശക്തനായ നേതാവായ കേണൽ കിരോരി സിങ് ബൈന്‍സ്ലയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാമൂഹിക അവകാശങ്ങൾക്കായി അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടി,' ഓം ബിര്‍ല ട്വീറ്റ് ചെയ്‌തു.
2007-2008 കാലഘട്ടത്തില്‍ രാജസ്ഥാനില്‍ ഗുജ്ജാര്‍ സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭ സമരത്തെ നയിച്ചിരുന്നത് ബൈന്‍സ്ലയായിരുന്നു. റെയില്‍, റോഡ് ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രക്ഷോഭ സമരത്തിനിടെ പൊലീസ് വെടിവയ്പ്പില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2009ല്‍ ബിജെപി സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.
Also read: കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ!; ഹൈറേഞ്ചിൽ പൂവിട്ട് കണിക്കൊന്ന