ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ അജ്ഞാതരുമായി സുരക്ഷാസേനയുടെ ഏറ്റുമുട്ടൽ. കുപ്‌വാരയിലെ മച്ചിൽ സെക്‌ടറിൽ ഞായറാഴ്‌ച അർധരാത്രിയോടെയാണ് ബിഎസ്‌എഫ് ഉദ്യോഗസ്ഥരും അജ്ഞാതരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ജമ്മുവിലെ കുപ്‌വാരയിൽ വീണ്ടും ഏറ്റുമുട്ടൽ
ഇന്ത്യൻ സൈന്യവും ബിഎസ്എഫ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്.
കുപ്‌വാര
കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് കൂടുതൽ പരിശോധനകൾ നടത്താൻ കഴിഞ്ഞില്ലെന്ന് അതിർത്തി സുരക്ഷ സേന ഇൻസ്‌പെക്‌ടർ ജനറൽ ആർ. മുത്തു കൃഷ്‌ണൻ അറിയിച്ചു. ഇന്ത്യൻ സൈന്യവും ബിഎസ്എഫ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്.
കഴിഞ്ഞ നവംബർ എട്ടിന് നാല് സൈനികരും ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥനും കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചിരുന്നു.