കേരളം

kerala

ETV Bharat / bharat

ഹിപ്പോപ്പൊട്ടാമസിന്‍റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് സയാജി ബാഗ് മൃഗശാല - Gujarat zoo throws birthday party as Hippo

സയാജി ബാഗ് മൃഗശാല നഗരത്തിന്‍റെ വളര്‍ച്ചയില്‍ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് വഡോദര മുനിസിപ്പൽ കമ്മീഷണർ പി.സ്വരൂപ് പറഞ്ഞു

Hippo 'Mangal' turns 2  zoo throws birthday party  സയാജി ബാഗ് മൃഗശാല ഗുജറാത്ത് വാര്‍ത്തകള്‍  ഗുജറാത്ത് വാര്‍ത്തകള്‍  മൃഗശാല വാര്‍ത്തകള്‍  ഹിപ്പോപ്പൊട്ടാമസ്  Gujarat zoo throws birthday party as Hippo  Gujarat zoo news
സയാജി ബാഗ് മൃഗശാല

By

Published : Jan 10, 2021, 10:01 AM IST

ഗാന്ധിനഗര്‍: അപൂര്‍വ്വമായൊരു ആഘോഷമാണ് ഗുജറാത്തിലെ വഡോദര ജില്ലയിലെ സയാജി ബാഗ് മൃഗശാലയില്‍ കഴിഞ്ഞ ദിവസം നടന്നത്. 'മംഗള്‍' എന്ന് പേരുള്ള ഹിപ്പോപ്പൊട്ടാമസിഡന്‍റെ രണ്ടാം ജന്മദിനമാണ് മൃഗശാല സൂക്ഷിപ്പുകാരും അധികാരികളും ചേര്‍ന്ന് ശനിയാഴ്ച ആഘോഷിച്ചത്. മംഗളിനും അമ്മ ഡിംപിക്കും പ്രത്യേക ലഡുവും നല്‍കി. കൂടാതെ ചടങ്ങിൽ കേക്ക് മുറിക്കുകയും ചെയ്‌തു.

മൃഗശാലയുടെ 142-ാം സ്ഥാപക ദിനം കൂടിയായിരുന്നു. വഡോദര മുനിസിപ്പൽ കമ്മീഷണർ പി.സ്വരൂപ് മൃഗശാല അധികൃതരെ അഭിനന്ദിച്ചു. സയാജി ബാഗ് മൃഗശാല നഗരത്തിന്‍റെ വളര്‍ച്ചയില്‍ ഒരു പ്രധാന നാഴികക്കല്ലാണെന്നും നഗരത്തെ പരിപാലിക്കുന്നതിൽ പൗരന്മാർ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മംഗളിന്‍റെ പിറന്നാള്‍ കേക്ക് മുനിസിപ്പൽ കമ്മീഷണറുടെ നിര്‍ദേശ പ്രകാരം മൃഗശാലയിലെ ജീവനക്കാരാണ് മുറിച്ചു. ഹിപ്പോപ്പൊട്ടാമസുകള്‍ക്ക് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details