ന്യൂഡൽഹി:ഗുജറാത്തിലെ സൂറത്തില്‍ ചാരപ്രവർത്തനം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സൂറത്ത് ഭുവനേശ്വരി സ്വദേശി ദീപക് കിഷോർ ഭായ് സലുങ്ക (33) എന്നയാളെ ക്രൈംബ്രാഞ്ചാണ് ഇന്ന് പിടികൂടിയത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് (Inter Services Intelligence) വേണ്ടി പ്രവർത്തിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം.
പാകിസ്ഥാന്‍റെ ചാരനായി പ്രവര്‍ത്തിച്ചു, പ്രധാന വിവരം കൈമാറാന്‍ ശ്രമം; ഗുജറാത്തില്‍ ഒരാള്‍ പിടിയില്‍
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് ഗുജറാത്തില്‍ പിടിയിലായ ആള്‍ക്കെതിരായി ചുമത്തിയ കുറ്റം
പൂനെയിലെ സൈനിക വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ദീപക്കിനെ കസ്റ്റഡിയില്‍ എടുത്തത്. സൂറത്തില്‍ 'സായ് ഫാഷൻസ്' എന്ന കട നടത്തുകയായിരുന്ന ഇയാള്‍, രാജ്യത്തിന്‍റെ നിർണായക വിവരങ്ങൾ പാകിസ്ഥാന് കൈമാറുകയും പ്രതിഫലം സ്വീകരിക്കുകയും ചെയ്‌തെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. പ്രതിയെ ഗുജറാത്ത് പൊലീസിന്‍റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിന് (എസ്ഒജി) കൈമാറും. പാകിസ്ഥാന്‍ സ്വദേശികളായ ഹമീദ്, കാഷിഫ് എന്നിവരുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു. ഇവര്‍ക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറാനുള്ള ശ്രമം നടത്തവേയാണ് പ്രതി പിടിയിലായത്.