ന്യൂഡല്‍ഹി: ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ നേട്ടത്തെ പ്രശംസിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് വികസന രാഷ്ട്രീയത്തോടും നല്ല ഭരണത്തോടുമുള്ള വിശ്വാസത്തെയാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്‌തു. രണ്ട് പതിറ്റാണ്ടായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് ഇത് വലിയ നേട്ടമാണ്. യുവാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും പാര്‍ട്ടിക്ക് കിട്ടുന്ന പിന്തുണ വളരെ മികച്ചതാണെന്നും മോദി പറഞ്ഞു.
ഗുജറാത്ത് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപിയുടെ നേട്ടത്തെ പ്രശംസിച്ച് മോദി - ബിജെപി
രണ്ട് പതിറ്റാണായി ഗുജറാത്ത് ഭരിക്കുന്ന ബിജെപിക്ക് ഇത് വലിയ നേട്ടമാണ്. യുവാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും പാര്‍ട്ടിക്ക് കിട്ടുന്ന പിന്തുണ വളരെ മികച്ചതാണെന്നും മോദി പറഞ്ഞു.
ഗുജറാത്ത് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്; ബിജെപിയുടെ നേട്ടത്തെ പ്രശംസിച്ച് മോദി
ഗുജറാത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ ബിജെപി മൃഗീയഭൂരിപക്ഷം നേടി. ഇത് ചരിത്ര നേട്ടമാണെന്നും പ്രധാനമന്ത്രിയുടെ ഭരണ മികവാണ് ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന് കാരണമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ട്വീറ്റ് ചെയ്‌തു.
ബിജെപി സൂറത്തിലെ 120 സീറ്റുകളിൽ 93 ഉം വഡോദരയിലെ 76 സീറ്റുകളിൽ 69 ഉം രാജ്കോട്ടിലെ 72 സീറ്റുകളിൽ 68 ഉം ഭാവ്നഗറിലെ 52 ൽ 44 ഉം ജാംനഗറിലെ 64 ൽ 50 ഉം അഹമ്മദാബാദിലെ 159 ൽ 152 ഉം നേടി.