അഹമ്മദാബാദ് :ബലാത്സംഗത്തിനിരയായ 22 കാരിയുടെ 26 ആഴ്‌ച പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി. മെഡിക്കൽ ബോർഡിന്‍റെ ശുപാർശകളെ തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. ഗർഭം അലസിപ്പിക്കാൻ അനുമതി തേടി യുവതി കോടതിയെ സമീപിക്കുകയായിരുന്നു (Gujarat HighCourt Allows Rape Victim To Terminate Pregnancy).
ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്‌റ്റിസ് സമീർ ജെ.ദവെയുടെ ബെഞ്ചിന്‍റേതാണ് (The Bench of Justice samir J.Dave) നടപടി. കുഞ്ഞിനെ പ്രസവിച്ചാൽ അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ലൈംഗികാതിക്രമത്തിന് ഇരയായ യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ലൈംഗികാതിക്രമം മൂലം ഉണ്ടായ ശാരീരികവും വൈകാരികവുമായ ആഘാതം കണക്കിലെടുത്ത് ഗർഭം അവസാനിപ്പിക്കാൻ യുവതിയെ അനുവദിക്കണമെന്ന് അഭിഭാഷകൻ ഓഗസ്‌റ്റ് 22 ന് ഹൈക്കോടതിയില്‍ വാദമധ്യേ ആവശ്യപ്പെട്ടിരുന്നു.
also read:Gang rape | ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ് ; പ്രതികൾക്ക് 20 വർഷം തടവുശിക്ഷ
പ്രതികൾക്ക് 20 വർഷം തടവുശിക്ഷ :അതേസമയംആന്ധ്രാപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. റെപ്പല്ലെ സ്വദേശികളായ പി വിജയ കൃഷ്‌ണ, പി നിഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഗുണ്ടൂർ അഡീഷണൽ ഡിസ്ട്രിക്‌റ്റ് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത് (Guntur Additional District and Sessions Court ).
സംഭവം ഇങ്ങനെ : കൃഷ്‌ണ ജില്ലയിലെ നാഗയലങ്ക ഗ്രാമത്തിലേക്ക് 2022 ഏപ്രിൽ 30ന് യുവതിയും ഭർത്താവും ജോലിക്കായി പോവുകയായിരുന്നു. യാത്രാമധ്യേ ഇവര്‍ റെപ്പല്ലെ സ്‌റ്റേഷനിൽ കിടന്നുറങ്ങി.