കേരളം

kerala

ETV Bharat / bharat

വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയല്‍; നിയമം ജൂണ്‍ 15 മുതല്‍ ഗുജറാത്തിൽ പ്രാബല്യത്തിൽ വരും

കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നിയമഭേദഗതിയെന്ന് പറഞ്ഞ്‌ കോണ്‍ഗ്രസ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു

വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം  നിയമം ജൂണ്‍ 15 മുതല്‍  ഗുജറാത്തിൽ മതപരിവര്‍ത്തനം തടയല്‍ നിയമം  Govt to implement Bill against forcible religious conversion  Bill against forcible religious conversio  from June 15
വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയല്‍; നിയമം ജൂണ്‍ 15 മുതല്‍ ഗുജറാത്തിൽ പ്രാബല്യത്തിൽ വരും

By

Published : Jun 5, 2021, 11:55 AM IST

ഗാന്ധിനഗർ: സംസ്ഥാനത്ത്‌ വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്ന നിയമം ജൂണ്‍ 15 ന് നിലവില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ഏറെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്നിന് ഗവർണർ ആചാര്യ ദേവ്‌റത്ത് ഒപ്പ്‌ വെച്ചതോടെയാണ് ഗുജറാത്ത് നിയമസഭയില്‍ ബില്‍ പാസാക്കിയത്. ബില്ലിനെ എതിർത്ത്‌ കോൺഗ്രസ്‌ രംഗത്തെത്തിയിരുന്നു.

ALSO READ:പിന്മാറാൻ 15 ലക്ഷം ചോദിച്ചു, രണ്ടര ലക്ഷവും ഫോണും കിട്ടി: ബി.എസ്.പി സ്ഥാനാര്‍ഥി

കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നിയമഭേദഗതിയെന്ന് പറഞ്ഞ്‌ കോണ്‍ഗ്രസ് ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്ന് ഭേദഗതി നിയമസഭയില്‍ പാസാക്കുകയായിരുന്നു.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

  • ഏതെങ്കിലും സ്‌ത്രീയെ നിർബന്ധിതമായി മതപരിവർത്തനം ചെയ്യുന്നത് കുറ്റമായി കണക്കാക്കും.
  • കുറ്റം തെളിയിക്കപ്പെട്ടാൽ ഭേദഗതി നിയമപ്രകാരം പ്രതിക്ക് അഞ്ച്‌ വർഷം തടവും രണ്ട് ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കും.
  • ഇര പ്രായപൂർത്തിയാകാത്ത ആളാണെങ്കിലോ അല്ലെങ്കിൽ പട്ടികജാതി- പട്ടികവർഗ വിഭാഗത്തിൽ നിന്നോ ആണെങ്കിൽ പ്രതിക്ക്‌ 7 വർഷം തടവും മൂന്ന്‌ ലക്ഷം രൂപ പിഴയും
  • വിവാഹം സംഘടിപ്പിക്കുന്ന സംഘടനയ്‌ക്കോ സ്ഥാപനത്തിനോ എതിരെ നടപടിയെടുക്കും
  • ഈ നിയമത്തിന് കീഴിലുള്ള കുറ്റ കൃത്യത്തിന്‌ ജാമ്യമില്ല

ABOUT THE AUTHOR

...view details