കേരളം

kerala

ETV Bharat / bharat

ഗുജറാത്തിൽ സ്കൂളുകളും കോളജുകളും തുറക്കാനൊരുങ്ങുന്നു - Sop

ഗുജറാത്തിൽ സ്കൂളുകളും കോളജുകളും ഉടൻ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

1
1

By

Published : Nov 5, 2020, 6:02 PM IST

ഗാന്ധിനഗർ:സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും ഉടൻ തുറക്കുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമ. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനമാരംഭിക്കുന്നത് എസ്ഒപി (സ്​റ്റാൻഡേർഡ്​ ഓപ്പറേറ്റിങ്​ പ്രൊസീജ്യർ) അനുസരിച്ചായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

9 മുതൽ 12 വരെയുള്ള ക്ലാസുകളും കോളജുകളും വീണ്ടും തുറക്കാൻ തയ്യാറെടുക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന്, ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് എസ്ഒപി തയ്യാറാക്കാൻ നിർദേശം നൽകിയതായും ചുദാസാമ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ തന്നെ സർവകലാശാലകളുടെ വൈസ് ചാൻസലർമാരുമായി (വിസി) ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, വിദ്യാഭ്യാസം തുടരാൻ കഴിയുന്ന പ്രായത്തിലുള്ള കുട്ടികൾക്കായാണ് ക്ലാസുകൾ പുനരാരംഭിക്കുക. ഇതിനായി എസ്‌ഒ‌പി തയ്യാറാക്കിയ ശേഷം മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചേർന്നായിരിക്കും എപ്പോൾ സ്കൂളുകളും കോളജുകളും തുറക്കാമെന്നതിൽ തീരുമാനമെടുക്കുന്നത്. 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷ അടുത്ത വർഷം മെയ് മാസം നടത്തുമെന്ന് ഒക്ടോബറിൽ അറിയിച്ചിരുന്നതായും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡിൽ ഏഴുമാസത്തോളം പൂട്ടിക്കിടന്ന സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും ദീപാവലിക്ക് ശേഷം പ്രവർത്തനമാരംഭിക്കുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details