ഗാന്ധിനഗര്‍:ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് നാല് മന്ത്രിമാരും മോര്‍ബിയിലെ എംഎല്‍എ ബ്രിജേഷ് മെര്‍ജയും അടക്കം 38 സിറ്റിങ് എംഎല്‍എമാര്‍ പുറത്ത്. ബ്രിജേഷ് മെര്‍ജക്ക് പുറമെ മന്ത്രിമാരായ രാജേന്ദ്ര ത്രിവേദി, പ്രദീപ് പർമർ, അരവിന്ദ് റയ്യാനി, ആർ.സി മക്വാന തുടങ്ങിയവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായത്. ഗുജറാത്തില്‍ 182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 160 സ്ഥാനാര്‍ഥികളുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിച്ചത്.
മോർബി എംഎല്‍എയ്ക്ക് സീറ്റില്ല, തഴഞ്ഞവരില്‍ സ്‌പീക്കറും മന്ത്രിമാരും: ഗുജറാത്തില്‍ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി - മോര്‍ബിയിലെ എംഎല്‍എ ബ്രിജേഷ് മെര്‍ജ
നിയമസഭ സ്‌പീക്കർ നിമാബെൻ ആചാര്യക്ക് ഇത്തവണ ബിജെപി ടിക്കറ്റ് നിഷേധിച്ചു. മോർബിയില്‍ പാലം തകർന്ന് 135 പേരുടെ മരണത്തിന് ഇടയാക്കിയ മണ്ഡലത്തിലെ എംഎല്‍എ ബ്രിജേഷ് മെര്‍ജയ്ക്കും ഇത്തവണ സീറ്റില്ല.
പാലം തകർന്നപ്പോൾ സീറ്റും പോയി: മോര്‍ബി പാലം ദുരന്തത്തെ തുടര്‍ന്നുണ്ടായ ജനരോഷം കണക്കിലെടുത്താണ് മോര്‍ബിയയിലെ സിറ്റിങ് എംഎല്‍എയായ ബ്രിജേഷ് മെര്‍ജയെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്താക്കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നവീകരിച്ച മോര്‍ബിയയിലെ തൂക്കുപാലം തകര്‍ന്ന് 135 പേര്‍ മരിച്ചത്. 2012ലും 2017ലും കച്ചിലെ ഭുജ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് നിയമസഭ സ്‌പീക്കർ നിമാബെൻ ആചാര്യയും ഇത്തവണ സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് പുറത്താണ്.
രൂപാണിക്കും സീറ്റില്ല: മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയെയും 2017ലും 2021ലും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ഏഴ് എംഎൽഎമാരെയും ബിജെപി ഒഴിവാക്കി. അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കില്ലെന്ന് രൂപാണിയും പട്ടേലും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ രണ്ട് എംഎല്‍എമാരും നേരത്തെ പ്രഖ്യാപിച്ചിരുന്നു.