കേരളം

kerala

ETV Bharat / bharat

Biparjoy Cyclone| ബിപർജോയ് ചുഴലിക്കാറ്റ് , 'ദുരന്ത'ഭീതിയിൽ ഗുജറാത്ത്; മുൻകരുതൽ നടപടികളുമായി റെയിൽവേ, ട്രെയിനുകൾ റദ്ദാക്കി - ഓറഞ്ച് അലർട്ട്

ബിപർജോയ് ചുഴലിക്കാറ്റ് കരതൊടുന്നതിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്ത് തീരത്ത് കനത്ത ജാഗ്രത. ട്രെയിൻ സർവീസുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി. എല്ലാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്ന് ഭരണകൂടം.

gujarat cyclone biparjoy train service  gujarat cyclone biparjoy  biparjoy  cyclone biparjoy  cyclone biparjoy updates  biparjoy cyclone  bparjoy gujarat  biparjoy orange alert  orange alert  cyclone  ബിപർജോയ് ചുഴലിക്കാറ്റ്  ബിപർജോയ്  ചുഴലിക്കാറ്റ്  ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത്  ഗുജറാത്ത് ബിപർജോയ് മുന്നറിയിപ്പ്  ഗുജറാത്ത് ട്രെയിനുകൾ റദ്ദാക്കി  ഗുജറാത്തിലേക്കുള്ള ട്രെയിനുകൾ  അതിതീവ്ര ചുഴലിക്കാറ്റ് ബിപർജോയ്  സൗരാഷ്‌ട്ര  കച്ച്  ഓറഞ്ച് അലർട്ട്  ബിപർജോയ് മുൻകരുതലുകൾ
Biparjoy Cyclone

By

Published : Jun 13, 2023, 10:39 AM IST

ഗാന്ധി നഗർ : അതിതീവ്ര ചുഴലിക്കാറ്റ് ബിപർജോയ് (ESCS - extremely severe cyclonic storm) ശക്തി കുറഞ്ഞ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 15ന് വൈകുന്നേരത്തോടെ തീവ്ര ചുഴലിക്കാറ്റായി ജഖാവു (Jakhau) തുറമുഖത്തിന് സമീപം സൗരാഷ്ട്രയും കച്ചും കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

തിങ്കളാഴ്‌ച രാത്രി 11 മണിയോടെ ജഖാവു തുറമുഖത്തിന് 380 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറ്, പോർബന്തറിൽ നിന്ന് 310 കിലോമീറ്റർ തെക്ക് പടിഞ്ഞാറ്, ദേവഭൂമി ദ്വാരകയിൽ നിന്ന് 320 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് അതിതീവ്ര ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇന്നലെ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

ഓറഞ്ച് അലർട്ട് : ഗുജറാത്തിലെ കച്ച്-സൗരാഷ്ട്ര ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്നത് ഇന്ന് മുതൽ ആരംഭിക്കും. ഇതിനോടകം തീരപ്രദേശങ്ങളിലെ താഴ്ന്ന മേഖലയിൽ താമസിക്കുന്ന 7,500ഓളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു.

മുൻകരുതൽ നടപടികൾ : ചുഴലിക്കാറ്റിന്‍റെ ആഘാതം ലഘൂകരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. വ്യാഴാഴ്‌ച വൈകുന്നേരം ചുഴലിക്കാറ്റ് കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തിന് സമീപം കര തൊടുമ്പോൾ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാനാണ് സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതും തുറമുഖ മേഖലയിലെ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തിവയ്ക്കുന്നതുമാണ് പ്രധാന മുൻകരുതലുകൾ.

കാണ്ട്‌ല തുറമുഖം അടച്ചു : മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കാണ്ട്‌ല തുറമുഖത്തെ ഷിപ്പിങ് പ്രവർത്തനങ്ങൾ നിർത്തിവച്ചു. തുറമുഖത്തെ തൊഴിലാളികൾ ഉൾപ്പെടെ 3,000 പേരെ ജില്ല ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല തുറമുഖമായ ദീൻദയാൽ തുറമുഖത്തിന്‍റെ പ്രവർത്തനവും താത്‌കാലികമായി നിർത്തിവച്ചു.

തുറമുഖത്തെ എല്ലാ ബോട്ടുകളും കരകൗശലവസ്‌തുക്കളും ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിയിടിച്ച് നാശനഷ്‌ടം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നും ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. 24x7 കൺട്രോൾ റൂമുകളും സജ്ജീകരിച്ചിടിടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളിൾ ഉൾപ്പെടെ എല്ലാ തൊഴിലാളികളെയും ഒഴിപ്പിച്ചുവെന്ന് ദീൻദയാൽ തുറമുഖ അതോറിറ്റിയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

കപ്പൽ ഉടമകളും തുറമുഖ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കാണ്ട്‌ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഗാന്ധിധാമിലെ താത്‌കാലിക ഷെൽട്ടറുകളിലേക്ക് മാറ്റുകയാണെന്ന് ഇന്നലെ കാണ്ട്‌ലയിലെ ദീൻദയാൽ പോർട്ട് അതോറിറ്റിയുടെ പബ്ലിക് റിലേഷൻസ് ഓഫിസർ വ്യക്തമാക്കിയിരുന്നു.

ട്രെയിനുകൾ റദ്ദാക്കി :ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പശ്ചിമ റെയിൽവേ നിരവധി ട്രെയിനുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. അഹമ്മദാബാദ്, രാജ്‌കോട്ട്, ഭാവ്‌നഗർ ഡിവിഷനുകളിലെ എല്ലാ ടെർമിനലുകളിലേക്കും ഉള്ള ഗതാഗതത്തിനും ജൂൺ 16 വരെ നിയന്ത്രണം ഏർപ്പെടുത്തിയതായി പശ്ചിമ റെയിൽവേ അറിയിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ അതായത് ജൂൺ 13നും 15നും ഇടയിൽ നൂറോളം ട്രെയിനുകൾ റദ്ദാക്കിയേക്കുമെന്ന് റെയിൽവേ അറിയിച്ചു.

ദുരന്ത നിവാരണ റൂമുകൾ, ഹെൽപ്പ് ഡെസ്‌ക്കുകൾ, ദുരിതാശ്വാസ ട്രെയിനുകൾ എന്നിവ സജ്ജമാക്കുക തുടങ്ങി വിവിധ നടപടികൾ പശ്ചിമറെയില്‍വേ സ്വീകരിക്കുന്നുണ്ടെന്ന് തിങ്കളാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. തീരദേശ ഗുജറാത്തിലെ ഗാന്ധിധാം, വെരാവൽ, ഓഖ, പോർബന്തർ എന്നിവിടങ്ങളിലേക്കുള്ള 56 ട്രെയിനുകൾ അഹമ്മദാബാദ്, രാജ്‌കോട്ട്, സുരേന്ദ്രനഗർ എന്നിവിടങ്ങളിൽ യാത്ര അവസാനിപ്പിച്ചു. ജൂൺ 13നും ജൂൺ 15നും ഇടയിൽ ഏകദേശം 95 ട്രെയിനുകൾ റദ്ദാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

ഭാവ്‌നഗർ ഡിവിഷനിലെ അഞ്ച് സ്ഥലങ്ങളിലെയും രാജ്‌കോട്ടിലെ എട്ട് സ്ഥലങ്ങളിലെയും അഹമ്മദാബാദ് ഡിവിഷനിലെ മൂന്ന് സ്ഥലങ്ങളിലെയും മണിക്കൂറിൽ വീശിയടിക്കുന്ന കാറ്റിന്‍റെ വേഗത നിരീക്ഷിച്ച് വരികയാണ്. കാറ്റിന്‍റെ വേഗത 50 കിലോമീറ്റർ കവിയുമ്പോൾ ട്രെയിനുകൾ നിയന്ത്രിക്കണമെന്നും നിർത്തണമെന്നും സ്റ്റേഷൻ മാസ്റ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സുരക്ഷ മുൻകരുതലുമായി പശ്ചിമ റെയിൽവേ : ജൂൺ 12 മുതൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പാസഞ്ചർ ട്രെയിനുകളെക്കുറിച്ച് വിലയിരുത്തുകയാണെന്നും അവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ (സിപിആർഒ) സുമിത് താക്കൂർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ട്രെയിൻ റദ്ദാക്കൽ നടപടിയെന്നും അദ്ദേഹം അറിയിച്ചു.

പശ്ചിമ റെയിൽവേയുടെ ഭാവ്‌നഗർ, രാജ്‌കോട്ട്, അഹമ്മദാബാദ് ഡിവിഷനുകളെ ഉൾക്കൊള്ളിച്ച് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിൽ ബിപർജോയ് ചുഴലിക്കാറ്റ് (Biparjoy Cyclone) ആഞ്ഞടിക്കാൻ സാധ്യതയുണ്ട്. വെരാവൽ-ജുനാഗഡ്, പോർബന്തർ-കനലസ്, രാജ്‌കോട്ട്-ഓഖ, വിരാംഗം-ഗാന്ധിധാം-ഭുജ് സെക്ഷനുകൾ ഈ ചുഴലിക്കാറ്റിന് ഏറ്റവും സാധ്യതയുള്ളതിനാൽ, പശ്ചിമ റെയിൽവേ വിവിധ സുരക്ഷ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.

പശ്ചിമ റെയിൽവേ (WR) ജനറൽ മാനേജർ അശോക് കുമാർ മിശ്ര മുതിർന്ന ഉദ്യോഗസ്ഥരുമായി ഒരു വെർച്വൽ മീറ്റിംഗ് വിളിച്ചുചേർത്തു. ചുഴലിക്കാറ്റ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും വിവിധ ലോജിസ്റ്റിക്‌സ് ക്രമീകരണങ്ങൾ, വേഗനിയന്ത്രണങ്ങൾ, സുരക്ഷ മുൻകരുതൽ നടപടിയായി ട്രെയിനുകൾ റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള ട്രെയിൻ ഗതാഗതം സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്‌തു.

മുംബൈയിലെ വെസ്റ്റേൺ റെയിൽവേ ആസ്ഥാനത്തും ഭാവ്‌നഗർ, രാജ്‌കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഡിവിഷണൽ ആസ്ഥാനത്തും ദുരന്ത നിവാരണ റൂം പ്രവർത്തനക്ഷമമാക്കി. കൂടാതെ, സുഗമമായ പ്രവർത്തനത്തിനായി അവയ്ക്കിടയിൽ ഹോട്ട്‌ലൈനുകളും ഉറപ്പാക്കിയിട്ടുണ്ട്. മരം മുറിക്കുന്ന ഉപകരണങ്ങൾ, ഡിജി സെറ്റുകൾ, ഡീസൽ പമ്പുകൾ, മണ്ണുമാന്തിയന്ത്രം, പൊക്ലെയിൻ, ജെസിബികൾ, യൂട്ടിലിറ്റി വാഹനങ്ങൾ, മതിയായ ഇന്ധന വിഭവങ്ങൾ തുടങ്ങിയ ദുരന്ത നിവാരണ ഉപകരണങ്ങളുടെ ക്രമീകരണങ്ങളും സജ്ജമാക്കി.

ദുരിതാശ്വാസ ട്രെയിനുകളിൽ ആവശ്യത്തിന് മരുന്നുകൾ സജ്ജീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഭാവ്‌നഗർ ഡിവിഷനിലെ ഭാവ്‌നഗർ, പോർബന്തർ, വെരാവൽ, ജുനാഗഡ്, രാജ്‌കോട്ട് ഡിവിഷനിലെ ഓഖ, ദ്വാരക, ഖംബാലിയ, ജാംനഗർ, ഹാപ്പ, സുരേന്ദ്രനഗർ, മോർബി എന്നിവിടങ്ങളിലും അഹമ്മദാബാദ് ഡിവിഷനിലെ ഗാന്ധിധാം, ഭുജ് എന്നിവിടങ്ങളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ തുറന്നിട്ടുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

രാജസ്ഥാനിൽ, ജൂൺ 16 ന് ട്രെയിനുകൾ റദ്ദാക്കി :ബിപർജോയ് ചുഴലിക്കാറ്റ് ജൂൺ 16 ന് തെക്കുപടിഞ്ഞാറൻ രാജസ്ഥാനിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വടക്കുപടിഞ്ഞാറൻ റെയിൽവേ അതിന്‍റെ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ റെയിൽവേയിൽ പ്രവർത്തിക്കുന്ന അഞ്ച് ട്രെയിനുകളുടെ സർവീസുകൾ ഉത്ഭവ സ്റ്റേഷനിൽ നിന്ന് റദ്ദാക്കിയപ്പോൾ ഒമ്പത് ട്രെയിനുകളുടെ സർവീസുകൾ ഭാഗികമായി റദ്ദാക്കി.

ABOUT THE AUTHOR

...view details