ഗാന്ധിനഗർ: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികൾക്കായി ഓട്ടോ ആംബുലൻസ് സേവനമൊരുക്കി അഹമ്മദാബാദ് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ. പനാഹ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് നഗരത്തിൽ മാതൃകാപരമായ സേവനം ആരംഭിച്ചിരിക്കുന്നത്.
ALSO READ:'ലോക്ക് ഡൗൺ ഭീതി' ; ഗുജറാത്തിലെ പുകയിലക്കടകൾക്ക് മുൻപിൽ വൻ തിരക്ക്
സംസ്ഥാനത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട നഗരമാണ് അഹമ്മദാബാദ്. 5000ത്തിലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഗുജറാത്തിലെ 108,104 മെഡിക്കൽ എമർജൻസി ആംബുലൻസ് സർവീസുകൾക്കായി രോഗികൾ അധികനേരം കാത്തിരിക്കേണ്ടി വരുന്നു. അതേസമയം ഓട്ടോ ആംബുലൻസ് സർവീസുകൾ വന്നതോടുകൂടി രോഗികൾക്ക് തെല്ലാശ്വാസത്തിന് വകയുണ്ടായിരിക്കുകയാണ്. ആംബുലൻസ് സേവനത്തിനായി 7600660760 എന്ന ഹെൽപ്‌ലൈൻ നമ്പറും യൂണിയൻ നൽകിയിട്ടുണ്ട്. നിലവിൽ പത്ത് ഓട്ടോ ആംബുലൻസുകൾ നഗരത്തിൽ സേവനം ആരംഭിച്ചിട്ടുണ്ട്.