ന്യൂഡൽഹി:ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മൂന്നു മണിക്ക് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും - ദേശീയ വാർത്തകൾ
ഇന്ന് മൂന്നു മണിക്ക് ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്
2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സർക്കാരിന്റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരും കോൺഗ്രസിന് 62 എംഎൽഎമാരുമുണ്ട്. 2023 ജനുവരി എട്ടിനാണ് ഹിമാചൽ പ്രദേശ് സർക്കാരിന്റെ കാലാവധി കഴിയുക. നിയമസഭയിൽ ബിജെപിക്ക് 45 എംഎൽഎമാരും കോൺഗ്രസിന് 20 എംഎൽഎമാരുമാണുള്ളത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണർ അനുപ് ചന്ദ്ര പാണ്ഡെയും സെപ്റ്റംബറിൽ ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങൾ സന്ദർശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്തിരുന്നു.