കേരളം

kerala

ദേശീയ പാതയില്‍ 10 കിലോമീറ്റര്‍ നിറയെ കുഴി മാത്രം; സംഗതി ഗുജറാത്തിലാണ്.. മഴയെ പഴിച്ച് അധികൃതര്‍

By

Published : Jul 17, 2022, 9:44 PM IST

ദേശീയപാത 48 വാപി - സിൽവാസ പ്രദേശത്തെ റോഡിലുണ്ടായ കുഴികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു

ഗുജറാത്തിലെ ദേശീയ പാതയില്‍ 10 കിലോമീറ്റര്‍ നീളെ കുഴി; മഴയെ പഴിച്ച് അധികൃതര്‍
ഗുജറാത്തിലെ ദേശീയ പാതയില്‍ 10 കിലോമീറ്റര്‍ നീളെ കുഴി; മഴയെ പഴിച്ച് അധികൃതര്‍

അഹമ്മദാബാദ്:ഗുജറാത്തിലെ ദേശീയപാത 48 ല്‍ 10 കിലോമീറ്ററില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടു. വാപി - സിൽവാസ പ്രദേശത്താണ് സംഭവം. കനത്ത മഴ നിര്‍ത്താതെ പെയ്‌തതിനെ തുടര്‍ന്നാണ് കുഴി ഉണ്ടായതെന്നാണ് ദേശീയ പാത അധികൃതരുടെ (National Highways Authority of India) വാദം.

ഇരുചക്രവാഹന യാത്രക്കാര്‍ക്കടക്കം വന്‍ അപകട ഭീഷണിയാണ് കുഴികള്‍ സൃഷ്‌ടിച്ചിരിക്കുന്നത്
റോഡിലെ കുഴികള്‍ താണ്ടിയുള്ള കാല്‍നടയാത്രക്കാരുടെ സഞ്ചാരവും സാഹസികമാണ്

കുഴികൾ രൂപപ്പെട്ടതിനെ തുടര്‍ന്ന് വാഹന, കാല്‍നട യാത്രക്കാര്‍ വന്‍ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ദക്ഷിണ ഗുജറാത്തിലെയും സൗരാഷ്‌ട്ര മേഖലയിലെയും (അറബിക്കടലിന്‍റെ തീരപ്രദേശം) പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ഗ്രാമങ്ങള്‍, വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലെ നിരവധി റോഡുകളും തകര്‍ന്നിട്ടുണ്ട്. അതേസമയം, കുണ്ടും കുഴിയും നിറഞ്ഞ വാപി - സിൽവാസ ദേശീയ പാതയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലയി.

10 കിലോമീറ്ററോളമുള്ള ദേശീയപാത 48 ലെ കുഴി താണ്ടാന്‍ വലിയ പ്രതിസന്ധിയാണ് വാഹനങ്ങള്‍ നേരിടുന്നത്

വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ, നടപടിയുമായി അധികൃതര്‍:ദേശീയ പാത അധികൃതര്‍ക്ക് നിര്‍മാണത്തില്‍ വന്ന വീഴ്‌ചയെന്ന് ആരോപിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. വിമര്‍ശനം ഉയര്‍ന്നതോടെ മഴയെ പഴിച്ച് ദേശീയ പാത അതോറിറ്റി രംഗത്തെത്തി. കുഴികള്‍ നിറഞ്ഞ റോഡില്‍ മെറ്റല്‍ ഇറക്കി മൂടാനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചു.

കുഴികള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ വാപി - സിൽവാസ റോഡിലുണ്ടായ ഗതാഗത തടസം

അതേസമയം, സംഭവത്തില്‍ വൽസാദ് ജില്ല കലക്‌ടര്‍ ക്ഷിപ്ര ആഗ്രേ പ്രതികരിച്ചു. എൻ.എച്ച്.എ.ഐയുമായി സംസാരിച്ചിരുന്നു. റോഡ് പുനര്‍നിര്‍മിക്കുന്നതിനായി ടെൻഡർ അംഗീകരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് താത്‌ക്കാലിക അറ്റകുറ്റപ്പണികൾ മാത്രമാണെന്നും അവര്‍ അറിയിച്ചതായും കലക്‌ടര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details