തിരുപതി:ആന്ധ്രാപ്രദേശിലും കെങ്കേമമായി ഓണാഘോഷം. ആന്ധ്രാപ്രദേശ് മലയാളികളുടെ സംഘടനയായ തിരുപതി കേരള സമാജവും അഖിലേന്ത്യ മലയാളി അസോസിയോഷനും ചേര്‍ന്ന് ബൈരാഗിപട്ടെടയിലെ സിപിഐ ഫങ്ഷന്‍ഹാളില്‍ വച്ച് സംഘടിപ്പിച്ച ഓണാഘോഷം നാടെങ്ങും ശ്രദ്ധേയമായി. തിരുപതി എംഎല്‍എ ഭുമാന കരുണാകര റെഡ്ഡിയും മേയര്‍ സിറിഷയും ചേര്‍ന്ന് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു.
മഹാബലി തമ്പുരാനെ വരവേറ്റ് ആന്ധ്രാപ്രദേശ്; ഓണാഘോഷത്തിന്‍റെ നിറവില്‍ തിരുപതി - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
തിരുപതി എംഎല്‍എ ഭുമാന കരുണാകര റെഡ്ഡിയും മേയര്‍ സിറിഷയും ചേര്‍ന്ന് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു
മഹാബലി തമ്പുരാനെ വരവേറ്റ് ആന്ധ്രപ്രദേശ്; മലയാളികളുടെ ഓണാഘോഷത്തില്‍ നിറമണിഞ്ഞ് തിരുപതി
എല്ലാവര്‍ഷവും കേരളത്തിലെ ഓണക്കാലത്ത് തന്നെ ഓണം ആഘോഷിക്കുമെങ്കിലും ഇപ്രാവശ്യം കൊറോണയ്‌ക്ക് ശേഷമുള്ള ഓണമായതിനാല്‍ പ്രൗഢഗംഭീരമായി ആഘോഷിക്കാനാണ് തീരുമാനിച്ചത്. അതുക്കൊണ്ടാണ് വൈകിയതെന്ന് സംഘാടകര്‍ പറയുന്നു.