കേരളം

kerala

ETV Bharat / bharat

സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താൻ കൂടുതൽ നടപടിയെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ

റിസർവ് ബാങ്കിൻ്റെ കണക്ക് പ്രകാരം രണ്ടാം തരംഗത്തിൽ രാജ്യത്തിന് രണ്ട് ലക്ഷം കോടി രൂപയാണ് നഷ്‌ടം വന്നത്. സർക്കാർ മൂലധന ചെലവ് നാലാം പാദത്തിൽ നിർമാണ മേഖലയിൽ 15 ശതമാനം വർധനവിനും കാരണമായി.

Govt open to more measures to boost economy: CEA  New Delhi  K V Subramanian  ന്യൂഡൽഹി  സമ്പദ്‌വ്യവസ്ഥ  കെവി സുബ്രഹ്മണ്യൻ  റിസർവ് ബാങ്ക്
ശക്തിപ്പെടുത്താൻ കൂടുതൽ നടപടിയെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ

By

Published : Jun 20, 2021, 5:33 PM IST

ന്യൂഡൽഹി:കൊവിഡ് രണ്ടാം തരംഗം ബാധിച്ച സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കൂടുതൽ നടപടികൾ സർക്കാർ സ്വീകരിച്ചതായി ചീഫ് ഇക്കണോമിക് അഡ്വൈസർ (സിഇഎ) കെവി സുബ്രഹ്മണ്യൻ.

2021-22 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച നിരവധി സംരംഭങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഉത്തേജക പാക്കേജ് പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് സർക്കാർ കൊണ്ടുവരേണ്ടതുണ്ടെന്ന് ചില വ്യവസായ സ്ഥാപനങ്ങൾ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.

രണ്ടാം തരംഗത്തിൽ രാജ്യത്തിന് രണ്ട് ലക്ഷം കോടി

റിസർവ് ബാങ്കിൻ്റെ കണക്ക് പ്രകാരം രണ്ടാം തരംഗത്തിൽ രാജ്യത്തിന് രണ്ട് ലക്ഷം കോടി രൂപയാണ് നഷ്‌ടം വന്നത്. സർക്കാർ മൂലധന ചെലവ് നാലാം പാദത്തിൽ നിർമാണ മേഖലയിൽ 15 ശതമാനം വർധനവിന് കാരണമായി. ജിഡിപിയുടെ മൊത്ത സ്ഥിര മൂലധന രൂപീകരണം 34 ശതമാനമായി ഉയർന്നു. ഇത് കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും അദ്ദേഹം പറഞ്ഞു.

Read more: സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാൻ എല്ലായിടത്തു നിന്നും പിന്തുണ ആവശ്യമെന്ന് ആർബിഐ ഗവർണർ

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യ പദ്ധതി പാക്കേജ് നവംബർ വരെ നീട്ടി. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനക്കായി 70,000 കോടി രൂപയും നീക്കി വച്ചു. എല്ലാവർക്കും സൗജന്യ വാക്‌സിനേഷൻ നൽകുന്നത് മറ്റൊരു പ്രധാന സാമ്പത്തിക നടപടിയാണെന്നും ചീഫ് ഇക്കണോമിക് അഡ്വൈസർ കെവി സുബ്രഹ്മണ്യൻ പറഞ്ഞു.

ABOUT THE AUTHOR

...view details