ന്യൂഡൽഹി:ജൽ ജീവൻ മിഷന്‍റെ കീഴിൽ രാജ്യത്തെ 10 നഗരങ്ങളിലെ കുടിവെള്ളത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സർവേ ആരംഭിച്ചു ."പേജൽ സർവേക്ഷൻ" എന്ന് പേരിട്ടിരിക്കുവന്ന സർവേയിൽ മലിനജല പരിപാലനം, നഗരങ്ങളിലെ ജലാശയങ്ങളുടെ അവസ്ഥ എന്നിവയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുമെന്ന് മന്ത്രാലയം സെക്രട്ടറി ദുർഗ ശങ്കർ മിശ്ര പറഞ്ഞു. സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പ്ലാറ്റ്ഫോമിലൂടെയാണ് ദൗത്യം നിരീക്ഷിക്കുന്നത്. ജലത്തിന്‍റെ തുല്യമായ വിതരണം, മലിനജലത്തിന്‍റെ പുനരുപയോഗം, ജലത്തിന്‍റെ അളവും ഗുണനിലവാരവും കണക്കിലെടുത്ത് ജലസ്രോതസ്സുകളുടെ മാപ്പിംഗ് എന്നിവയാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്.
രാജ്യത്തെ 10 നഗരങ്ങളിൽ കുടിവെള്ളത്തിന്‍റെ ഗുണ നിലവാരം പരിശോധിക്കുന്നതിനായി കേന്ദ്ര സർവേ - Quality of water in india
ആദ്യ ഘട്ടത്തിൽ ആഗ്ര, ബദ്‌ലാപൂർ, ഭുവനേശ്വർ, ചുരു, കൊച്ചി, മധുരൈ, പട്യാല, റോഹ്തക്, സൂററ്റ്, തുംകൂർ എന്നീ 10 നഗരങ്ങളിലാണ് സർവേ നടത്തുന്നത്
ആദ്യ ഘട്ടത്തിൽ ആഗ്ര, ബദ്‌ലാപൂർ, ഭുവനേശ്വർ, ചുരു, കൊച്ചി, മധുരൈ, പട്യാല, റോഹ്തക്, സൂററ്റ്, തുംകൂർ എന്നീ 10 നഗരങ്ങളിലാണ് സർവേ. കുടിവെള്ളം, മലിനജല പരിപാലനം, നഗരത്തിലെ മൂന്ന് ജലാശയങ്ങളുടെ അവസ്ഥ എന്നിവ സംബന്ധിച്ച വിവരങ്ങൾ അഭിമുഖം, ചോദ്യാവലി, ജല സാമ്പിൾ ശേഖരണം, ലബോറട്ടറി പരിശോധന, ഫീൽഡ് സർവേ എന്നിവ പ്രകാരം ജനങ്ങളിൽ നിന്നും മുനിസിപ്പൽ ഉദ്യോഗസ്ഥൻമാരിൽ നിന്നും ശേഖരിക്കും. ടാപ്പുകളിലൂടെ 4,378 പട്ടണങ്ങളിലെ എല്ലാ വീടുകളിലും ജലവിതരണം ലഭ്യമാക്കുന്നതിനാണ് ജൽ ജീവൻ മിഷൻ (അർബൻ) രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.