കേരളം

kerala

ETV Bharat / bharat

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ - അനുരാഗ് താക്കൂർ

സെപ്റ്റംബർ 30 വരെയാണ് തീയതി നീട്ടിയത്

pan card  aadhaar number  pan aadhaar link  pan aadhaar link deadline  pan aadhaar link deadline extension  anurag thakur  പാൻകാർഡ്  ആദാർ  കേന്ദ്ര സർക്കാർ  പാൻകാർഡ് ആദാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി  അനുരാഗ് താക്കൂർ  കൊവിഡ്
പാൻകാർഡ് ആദാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സർക്കാർ

By

Published : Jun 25, 2021, 8:09 PM IST

ന്യൂഡൽഹി: പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മൂന്ന് മാസത്തേക്ക്കൂടി നീട്ടി കേന്ദ്ര സർക്കാർ. സെപ്റ്റംബർ 30 വരെയാണ് തീയതി നീട്ടിയത്. നേരത്തെ ജൂണ്‍ 30 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്.

ആദായനികുതി നൽകുന്നവർക്കായാണ് തീയതിയിൽ മാറ്റം വരുത്തിയതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സമയപരിധി നീട്ടണമെന്ന നികുതിദായകരുടെ ആവശ്യത്തെത്തുടർന്നാണ് ആദ്യം നിശ്ചയിച്ച തീയതി നീട്ടി ജൂൺ 30 വരെയാക്കിയത്.

ALSO READ:ഇന്ത്യൻ നാവികസേന ലോകത്തെ മികച്ച മൂന്ന് സ്ഥാനങ്ങളിൽ എത്തുമെന്ന് രാജ്‌നാഥ് സിങ്

ആദായനികുതി വകുപ്പ് നൽകുന്ന പത്ത് അക്ക അക്ക ആൽഫാന്യൂമെറിക് (അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയിട്ടുള്ള)തിരിച്ചറിയൽ രേഖയാണ് പാൻ കാർഡ്. നിലവിൽ, ബാങ്ക് അക്കൗണ്ടുകൾ തുറക്കൽ, ബാങ്ക് അക്കൗണ്ടുകളിൽ പണ നിക്ഷേപം, ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കൽ, സ്ഥാവര വസ്‌തുക്കളുടെ ഇടപാട്, സെക്യൂരിറ്റികളിൽ ഇടപാട് എന്നിവ ഉൾപ്പെടെ നിരവധി സാമ്പത്തിക ഇടപാടുകൾ നേടാൻ പാൻ നിർബന്ധമാണ്.

ABOUT THE AUTHOR

...view details