ന്യൂഡല്‍ഹി: കേരളത്തിലെ മത്സ്യബന്ധന മേഖല നവീകരിക്കുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബിജെപി നേതാവും, കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ്. പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ് യോജന വഴി നിരവധി പദ്ധതികള്‍ സംസ്ഥാനത്തിനായി നടപ്പാക്കുമെന്ന് അദ്ദേഹം ഇ ടിവി ഭാരതിനോട് പറഞ്ഞു.
കേരളത്തിലെ മത്സ്യബന്ധന മേഖല നവീകരിക്കാന്‍ കേന്ദ്രം സജ്ജമെന്ന് ഗിരിരാജ് സിംഗ്
പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ് യോജന വഴി നിരവധി പദ്ധതികള്‍ സംസ്ഥാനത്തിനായി നടപ്പാക്കുമെന്ന് ഗിരിരാജ് സിംഗ്.
കേരളത്തില്‍ ഗുണനിലവാരമുള്ള മത്സ്യ വിത്തുകൾക്കായി 20 മത്സ്യ ഹാച്ചറികളും 1000 കടൽ കൂടുകളും ക്രമീകരിക്കും, മത്സ്യബന്ധന തുറമുഖം നിർമിച്ച് 700 ഏക്കർ സ്ഥലത്ത് ഉപ്പുവെള്ളം സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൈക്കിളുകൾ, മോട്ടോർ സൈക്കിളുകൾ, ഫിഷ് വാനുകൾ, ട്രക്കുകൾ എന്നിവ വിപണനത്തിനായി ക്രമീകരിക്കും. പ്രതിവർഷം 40,000 മത്സ്യത്തൊഴിലാളികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യ സമ്പദ് യോജന പദ്ധതിക്ക് കീഴിൽ അടുത്ത അഞ്ച് വര്‍ഷത്തേക്ക് 20,500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിക്കും. ഈ പദ്ധതി പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 70 ലക്ഷം ടൺ അധിക മത്സ്യം ഉത്പാദിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.