ഗൗതം ഗംഭീർ കൊവിഡ് നിരീക്ഷണത്തിൽ - Covid 19
മുൻ ക്രിക്കറ്റ് താരത്തിന്‍റെ വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താരം സ്വയം നിരീക്ഷത്തിൽ പോയത്
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ സ്വയം നിരീക്ഷണത്തിൽ. തന്‍റെ വീട്ടിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് താരം സ്വയം നിരീക്ഷത്തിൽ പോയത്. ലോകകപ്പ് ജേതാവായ ക്രിക്കറ്റര്‍ ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ലോക്സഭാ എംപിയാണ്. താൻ നിരീക്ഷണത്തിലാണെന്നും തന്നോട് സംമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നാണ് അദേഹം രാഷ്ട്രീയത്തിലേക്ക് കടന്നത്.