കേരളം

kerala

ETV Bharat / bharat

Godhra Train Burn | 'അത് ഗൗരവമേറിയ സംഭവം'; ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസില്‍ 3 പ്രതികളുടെ ജാമ്യം തള്ളി സുപ്രീംകോടതി - സുപ്രീംകോടതി

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന എട്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു

Godhra Train Burning Case  Godhra Train Burning  Godhra Train  Supreme Court rejects the bail of accused  Supreme Court  അത് ഗൗരവമേറിയ സംഭവം  ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസില്‍  ഗോധ്ര ട്രെയിൻ തീവയ്‌പ്പ്  ഗോധ്ര  ട്രെയിൻ തീവയ്‌പ്പ്  പ്രതികളുടെ ജാമ്യം തള്ളി സുപ്രീംകോടതി  സുപ്രീംകോടതി  കോടതി
'അത് ഗൗരവമേറിയ സംഭവം'; ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യം തള്ളി സുപ്രീംകോടതി

By

Published : Aug 14, 2023, 11:06 PM IST

ന്യൂഡല്‍ഹി:ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസില്‍ പ്രതികളുടെ ജാമ്യം തള്ളി സുപ്രീംകോടതി. ട്രെയിനിന് തീവയ്‌ക്കുകയും കോച്ചിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേല്‍പ്പിക്കുകയും യാത്രക്കാരുടെ ആഭരണങ്ങള്‍ കൊള്ളയടിക്കുകയും ചെയ്‌ത കേസിലാണ് സുപ്രീംകോടതി തിങ്കളാഴ്‌ച (14.08.2028) മൂന്ന് പ്രതികളുടെ ജാമ്യം തള്ളിയത്. ഗോധ്ര ട്രെയിന്‍ തീവയ്‌പ്പ് കേസ് ഗൗരവമേറിയ സംഭവമാണെന്നും അല്ലാതെ ഒറ്റപ്പെട്ട കേസല്ലെന്നും കോടതി അറിയിച്ചു.

2002 ഫെബ്രുവരി 27 നാണ് കേസിനാസ്‌പദമായ സംഭവം. ഗോധ്രയില്‍ ട്രെയിനിന്‍റെ എസ്‌-6 കോച്ചിന് അക്രമികള്‍ തീയിട്ടതിനെ തുടര്‍ന്ന് 59 പേര്‍ കൊലപ്പെട്ടു. ഇതെത്തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കലാപങ്ങളുമുണ്ടായി.

കോടതിയില്‍ ഇന്ന്: ഹര്‍ജിക്കാരായ പ്രതികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ദെയാണ് കോടതിയില്‍ ഹാജരായിരുന്നത്. കേസില്‍ രണ്ടുപേര്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞുവെന്നും ഒരാള്‍ യാത്രക്കാരുടെ ആഭരണങ്ങള്‍ അപഹരിച്ചുവെന്നുമാണ് ആരോപണമെന്നും എന്നാല്‍ ഇവരില്‍ നിന്നും ആഭരണങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന് മുമ്പില്‍ ഇദ്ദേഹം വാദിച്ചു.

പ്രതികള്‍ വെറും കല്ലേറ് നടത്തിയവരല്ലെന്നും യാത്രക്കാരെ പരിക്കേൽപ്പിക്കുകയും അവരുടെ ആഭരണങ്ങൾ കൊള്ളയടിക്കുകയും ചെയ്‌തുവെന്നും ഗുജറാത്ത് സർക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അഭിഭാഷക സ്വാതി ഗില്‍ദിയാലും കോടതിയെ അറിയിച്ചു. സംഭവത്തില്‍ പ്രതികള്‍ക്ക് പ്രത്യേക പങ്കുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തമാക്കി ബഞ്ച്: എന്നാല്‍ കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി തീര്‍പ്പുകല്‍പ്പിക്കാനിരിക്കുകയാണെന്ന് ബെഞ്ചിലെ മറ്റ് ജസ്‌റ്റിസുമാരായ ജെ.ബി പര്‍ദിവാലയും, മനോജ് മിശ്രയും അറിയിച്ചു. സംഭവം വളരെ ഗൗരവമുള്ളതാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നുമായിരുന്നു ചീഫ് ജസ്‌റ്റിസും അറിയിച്ചു. ഈ സമയം പ്രതികളിലൊരാള്‍ ട്രെയിനിന്‍റെ ബോഗിക്ക് തീവച്ച സംഭവത്തില്‍ സജീവമായി പങ്കെടുത്ത മുഖ്യ സൂത്രധാരനാണെന്ന് കണ്ടെത്തിയതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഇതോടെ ഈ വിഷയം കേൾക്കേണ്ടതിനാലും ഇത് അനിശ്ചിതമായി നീട്ടിവയ്‌ക്കാന്‍ കഴിയാത്തതിനാലും ഉചിതമായ ബഞ്ചിന് മുമ്പാകെ അപ്പീൽ ലിസ്‌റ്റ് ചെയ്യുമെന്ന് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബഞ്ച് അറിയിച്ചു. അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യത്തിൽ വിടാനാവില്ലെന്നും എന്നാല്‍ ഇത് അവരുടെ അപ്പീൽ അവകാശത്തെ ബാധിക്കില്ലെന്നും ബഞ്ച് വ്യക്തമാക്കി.

Also Read: ഗോധ്ര കലാപം: കുട്ടികളുള്‍പ്പടെ 17 പേരെ കൊലപ്പെടുത്തിയ കേസിലെ 22 പ്രതികളെ വെറുതെ വിട്ടു

മുമ്പ് ജാമ്യം:ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗോധ്ര ട്രെയിൻ തീവയ്‌പ്പ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന എട്ട് പ്രതികൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. 17 മുതൽ 18 വരെ വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിലായിരുന്നു പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കൊലക്കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന നാലുപേരുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ ബഞ്ച് വിസമ്മതിച്ചിരുന്നു. ചീഫ് ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റേത് തന്നെയായിരുന്നു ഈ വിധി പ്രസ്‌താവിച്ചത്.

എന്നാല്‍ ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയായിരുന്നു കോടതി എട്ട് പ്രതികൾക്കും ജാമ്യം നൽകിയത്. കുറ്റകൃത്യത്തിൽ നാലുപേരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്‍റെ വാദം. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details