പനാജി:24 മണിക്കൂറിനിടെ ഗോവയിൽ 2455 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 61 മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,32,585 ഉം മരണസംഖ്യ 1998 ഉം ആയി. 2960 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 98,200 ആണ്. നിലവിൽ സംസ്ഥാനത്ത് 32,387 കേസുകളാണ് ഉള്ളത്. കൊവിഡ് വർധനവിനെ തുടർന്ന് സംസ്ഥാനത്ത് രണ്ടാഴ്ചത്തെ കർഫ്യൂ ഏർപ്പെടുത്തിരുന്നു. മെയ് 9 മുതൽ മെയ് 23 വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സേവനങ്ങൾ അനുവദിക്കുമെന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് അറിയിച്ചിരുന്നു.
ഗോവയിൽ 2455 പേർക്ക് കൂടി കൊവിഡ്
കൊവിഡ് വർധനവിനെ തുടർന്ന് സംസ്ഥാനത്ത് രണ്ടാഴ്ചത്തെ കർഫ്യൂ ഏർപ്പെടുത്തിരുന്നു. മെയ് 9 മുതൽ മെയ് 23 വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
ഗോവയിൽ 2455 പേർക്ക് കൂടി കൊവിഡ്
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,40,46,809 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 3,62,727 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Also read: രാജ്യത്ത് 3,43,144 പേർക്ക് കൂടി കൊവിഡ്, മരണം 4000