കേരളം

kerala

ETV Bharat / bharat

ഗോവ പീഡനം; മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ പ്രതിഷേധം: #JeeneDo Campaign

മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് നേരെ ഗോവയിൽ പ്രതിഷേധം ശക്തമാകുന്നു.

Goa  #JeeneDo Campaign  Goa Politics  law and order issues in Goa  Goa CM Pramod Sawant  Goa News  Minor girls gang raped in Goa  ഗോവ പീഡനം  #JeeneDo കാമ്പയിൻ  പ്രമോദ് സാവന്ത്  ഗോവ  ഗോവ മുഖ്യമന്ത്രി
ഗോവ പീഡനം; മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ #JeeneDo കാമ്പയിൻ

By

Published : Aug 2, 2021, 10:02 PM IST

പനജി: ഗോവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിന് ഇരയായ സംഭവത്തെ തുടർന്ന് രാജ്യത്തെ ഏറ്റവും പ്രശസ്തിയാർജിച്ച വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ത്രീകളുടെ സുരക്ഷ ചോദ്യചിഹ്നത്തിൽ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സംസ്ഥാനത്തെ സർക്കാർ മറുപടി പറയാൻ ബാധ്യസ്ഥരാണ്. എന്നാൽ ഗോവ മുഖ്യമന്ത്രി നൽകിയ പ്രതികരണം സർക്കാരിനു മേൽ കൂടുതൽ പ്രതിസന്ധി തീർക്കുകയാണുണ്ടായത്. പെൺകുട്ടികളെയും വീട്ടുകാരെയും കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് നേരെ #jeeneDo കാമ്പയിൻ ശക്തമായിരിക്കുകയാണ്.

രാത്രികാലങ്ങളിൽ പെൺകുട്ടികൾ പുറത്തിറങ്ങുന്നത് എന്തിനാണെന്നും പെൺകുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം വീട്ടുകാരുടേതാണ് എന്നുമായിരുന്നു മുഖ്യമന്ത്രി സംഭവത്തോട് പ്രതികരിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് നേരെ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സ്ഥാപനങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവിടങ്ങളിൽ നിന്നും കടുത്ത രീതിയിലുള്ള വിമർശനവും എതിർപ്പുമാണ് ഉയരുന്നത്. ഗോവയിലെ ക്രമസമാധാനവും മുഖ്യമന്ത്രിയിലുള്ള വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

സർക്കാരിനെതിരെ രാഷ്ട്രീയ പാർട്ടികൾ

ഗോവയിലെ സുരക്ഷക്ക് നേരെയും പ്രസ്താവനക്ക് നേരെയും പ്രതിപക്ഷം ചോദ്യം ഉന്നയിക്കാൻ തുടങ്ങി. എന്തിന് ഞങ്ങൾ പുറത്ത് പോകാൻ ഭയപ്പെടണമെന്ന് കോൺഗ്രസ് വക്താവ് എൽട്ടൺ ഡി കോസ്റ്റ ചോദിക്കുന്നു. കുറ്റവാളികൾ ജയിലിൽ പോകണമെന്നും അങ്ങനെയെങ്കിൽ നിയമം അനുസരിക്കുന്നവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുമെന്നും ഡി കോസ്റ്റ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവന പക്ഷപാതപരമാണെന്ന് പറഞ്ഞ ഗോവ ഫോർവേഡ് പാർട്ടി എംഎൽഎ വിജയ് സർദേശായി പൗരന്മാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം പൊലീസിനും സംസ്ഥാന സർക്കാരിനുമാണെന്നും ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രിക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ അവകാശമില്ലെന്നും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഗോവ മഹിളാ കോൺഗ്രസ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രകടനം നടത്തി. സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് ഗോവ എന്നും എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതുമുതൽ സംസ്ഥാനത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും മഹിള കോൺഗ്രസ് പ്രസിഡന്‍റ് ബീന നായിക് പറഞ്ഞു. സംസ്ഥാനത്ത് ആഴ്ചയിൽ ശരാശരി നാല് സ്ത്രീകൾ കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നുണ്ടെന്ന് ആം ആദ്‌മി പാർട്ടി നേതാവ് അനുരാധ ഗവാഡെ പറയുന്നു.

സുരക്ഷക്ക് നേരെ ചോദ്യം ഉന്നയിച്ച് ഗോവൻ സ്ത്രീകൾ

ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീകളും സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ചും അവരുടെ സുരക്ഷയെ കുറിച്ചും ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഗോവയിലെ ക്രമസമാധാന ചുമതല മുഖ്യമന്ത്രിക്കാണെന്നും കുറ്റവാളികൾക്കിടയിൽ നിയമഭയമുണ്ടാകണമെന്നും ഗോവയിലെ പ്രതിഭ ബോർക്കർ പറയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ എന്ത് വസ്ത്രം ധരിക്കാനും എവിടെ പോകാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് പ്രിയ റാത്തോഡ് പറയുന്നു.

പൊലീസും സർക്കാരും സുരക്ഷ ഒരുക്കണമെന്ന് ടൂറിസ്റ്റുകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതിലും തുടർന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും വിനോദ സഞ്ചാരികളും രോഷത്തിലാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗോവ. ഇന്ത്യയിൽ നിന്ന് മാത്രമല്ല, വിദേശത്ത് നിന്നും സ്ത്രീകളുൾപ്പെടെയുള്ള ധാരാളം ആളുകൾ വർഷആവർഷം ഗോവയിൽ എത്തുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കേണ്ടതും വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കേണ്ടതും സർക്കാരിന്‍റെയും പൊലീസിന്‍റെയും കടമയാണെന്ന് വിനോദ സഞ്ചാരികൾ പറയുന്നു.

Also Read: "പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങാൻ പാടില്ല": ഗോവൻ മുഖ്യന്‍റെ പ്രതികരണത്തിന് കേരളത്തിന്‍റെ മറുപടി

ABOUT THE AUTHOR

...view details