പനാജി: അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഗോവയിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ. സർട്ടിഫിക്കറ്റ് കൊണ്ടുവരികയോ വിമാനത്താവളത്തിൽ എത്തിയശേഷം പരിശോധന നടത്തുകയോ ചെയ്യണം. നിർദ്ദേശം ഉടൻ തന്നെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് മുമ്പാകെ ചർച്ചയ്ക്ക് വെക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി ഗോവ - ആരോഗ്യ മന്ത്രി വിശ്വജിത്ത് റാനെ
കൊവിഡ് വ്യാപനം കുറക്കുന്നതിന്‍റെ ഭാഗമായാണ് നടപടി
നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനൊരുങ്ങി ഗോവ
സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മന്ത്രി റെസ്റ്റോറന്‍റുകൾ, വിവാഹങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് പുതിയ നടപടിക്രമങ്ങൾ തയാറാക്കുമെന്ന് അറിയിച്ചു. 1,013 കൊവിഡ് കേസുകളാണ് നിലവിൽ ഗോവയിലുള്ളത്. കർണാടകയും മഹാരാഷ്ട്രയും സംസ്ഥാനത്തെത്തുന്നവര്‍ക്ക് ഇതിനകം തന്നെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.