പനാജി: കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കിടക്കകളുടെ എണ്ണം വർധിപ്പിച്ച് ഗോവ സർക്കാർ. ഗോവ മെഡിക്കൽ കോളജിലെ പരീക്ഷാ ഹാളിനെ 150 കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി. മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെയും സ്ഥലം സന്ദർശിക്കുകയും ഇന്ന് വൈകിട്ടോടെ വാർഡ് പൂർണ സജ്ജമാകുമെന്നും പറഞ്ഞു.
കിടക്കകളുടെ എണ്ണം വർധിപ്പിച്ച് ഗോവ സർക്കാർ - ഗോവ കൊവിഡ്
മുഖ്യമന്ത്രി പ്രമോദ് സാവന്തും സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെയും സ്ഥലം സന്ദർശിക്കുകയും ഇന്ന് വൈകിട്ടോടെ വാർഡ് പൂർണ സജ്ജമാകുമെന്നും അറിയിച്ചു
കിടക്കകളുടെ എണ്ണം വർധിപ്പിച്ച് ഗോവ സർക്കാർ
ഇതിനുപുറമെ അടുത്ത നാല് ദിവസത്തിനുള്ളിൽ ജിഎംസിഎച്ച് സമുച്ചയത്തിൽ 300 കിടക്ക സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയുടെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് കൊവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യാഴാഴ്ച ഗോവയിൽ 3,019 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 88,028 ആയി. നിലവിൽ 20,898 സജീവ രോഗ ബാധിതരാണ് ഗോവയിലുള്ളത്.