പനാജി : കൊവിഡ് പിടിമുറുക്കുന്ന ഗോവയ്ക്ക് 200 ഓക്‌സിജൻ സിലിണ്ടറുകൾ നൽകി പദ്‌മഭൂഷൺ ജേതാവ് ഡോ. അജയ് ചൗധരി. ശ്രീനിവാസ് ഡെംപോയും സേവ് ലൈഫ് ഫൗണ്ടേഷനുമൊപ്പം ചേർന്നാണ് അദ്ദേഹം സംസ്ഥാനത്തെ ആശുപത്രികൾക്ക് ഓക്‌സിജൻ സിലിണ്ടറുകൾ നൽകുന്നത്. ഗോവയില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഗോവയ്ക്കായി 200 ഓക്‌സിജൻ സിലിണ്ടറുകൾ നൽകി അജയ് ചൗധരി
65 ലക്ഷത്തോളം വിലവരുന്ന 46.7 ലിറ്റർ കപ്പാസിറ്റിയുള്ള സിലിണ്ടറുകളാണ് ആശുപത്രികൾക്ക് നൽകുന്നത്.
READ MORE:കൊവിഡ് വ്യാപനം : പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി ഗോവ
സ്വയം ചാരിറ്റബിൾ ട്രസ്റ്റ്, ഗോവ കാർബൺ ലിമിറ്റഡ്, വാസുദേവ ഡെംപോ ഫാമിലി തുടങ്ങിവരും എൻജിഒയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 65 ലക്ഷത്തോളം വിലവരുന്ന 46.7 ലിറ്റർ കപ്പാസിറ്റിയുള്ള സിലിണ്ടറുകളാണ് ആശുപത്രികൾക്ക് നൽകിയത്. ഗോവ ബോർഡ് ഓഫ് സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗം, വിദ്യാഭ്യാസ വകുപ്പ്, ഈ രംഗത്തെ വിദഗ്‌ധർ തുടങ്ങിയവർ ഉൾപ്പെട്ട സമിതിയുടെ ശുപാർശയെ തുടർന്ന് പത്താം ക്ലാസ് പരീക്ഷ ഗോവൻ സർക്കാർ റദ്ദാക്കിയിരുന്നു.