കേരളം

kerala

ETV Bharat / bharat

ഗോവയില്‍ ലോക്ക് ഡൗണ്‍ ജൂലൈ 12 വരെ നീട്ടി - covid 19 second wave

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും.

ഗോവയില്‍ ലോക്ക് ഡൗണ്‍ നീട്ടി  ഗോവ  ലോക്ക് ഡൗണ്‍ നീട്ടി  ലോക്ക് ഡൗണ്‍  goa extends covid curfew  covid19 restrictions  covid 19 second wave  Covid curfew extended
ഗോവയില്‍ ലോക്ക് ഡൗണ്‍ ജൂലൈ 12 വരെ നീട്ടി

By

Published : Jul 5, 2021, 7:33 AM IST

പനാജി: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ജൂലൈ 12 വരെ തുടരാൻ ഗോവ സർക്കാര്‍ തീരുമാനിച്ചു. കൂടുതല്‍ ഇളവുകള്‍ നല്‍കി കൊണ്ടാണ് കര്‍ഫ്യു നീട്ടാൻ തീരുമാനിച്ചത്. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് കൊണ്ട് റെസ്റ്ററന്‍റുകള്‍ക്കും ബാറുകള്‍ക്കും രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ട്. അതേസമയം ഹോം ഡെലിവറിക്ക് നിയന്ത്രണങ്ങളൊന്നുമില്ല.

ഷോപ്പിങ് മാളുകള്‍, മാർക്കറ്റുകള്‍ തുടങ്ങിയവ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെ തുറക്കാം. മുൻപ് മൂന്ന് മണി വരെയാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്. സലൂണുകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തിയറ്ററുകള്‍, ജിമ്മുകള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മെയ് 9നാണ് സംസ്ഥാനത്ത് ആദ്യം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 164 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 202 പേര്‍ രോഗമുക്തി നേടി.

Also Read: കശ്‌മീരിലെ സര്‍വകക്ഷി യോഗത്തിന് ശേഷം ആദ്യയോഗം ചേര്‍ന്ന് ഗുപ്കര്‍ സഖ്യം

ABOUT THE AUTHOR

...view details