കേരളം

kerala

ETV Bharat / bharat

തെരഞ്ഞെടുപ്പിനൊരുങ്ങി ഗോവ; നാമനിർദേശ പത്രിക സമർപ്പിച്ചത് 587 സ്ഥാനാർഥികൾ - ഗോവ തെരഞ്ഞെടുപ്പ്

നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന് നടക്കും. ജനുവരി 31 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

filing of nominations for Goa polls  Goa  goa assembly polls  candidates file nominations goa  ഗോവ തെരഞ്ഞെടുപ്പ്  നാമനിർദേശ പത്രിക
തെരഞ്ഞെടുപ്പിന് കച്ചമുറുക്കി ഗോവ; നാമനിർദേശ പത്രിക സമർപ്പിച്ചത് 587 സ്ഥാനാർഥികൾ

By

Published : Jan 29, 2022, 8:25 AM IST

Updated : Jan 29, 2022, 9:44 AM IST

പനാജി:ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക നൽകിയത് 587 സ്ഥാനാർഥികള്‍. ജനുവരി 28 ഉച്ചവരെയായിരുന്നു സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി. ജനുവരി 31 വരെ പത്രിക പിൽവലിക്കാം.

ആദ്യ ദിവസമായ ജനുവരി 21ന് മൂന്ന് സ്ഥാനാർഥികളാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. രണ്ടാം ദിവസം 18ഉം മൂന്നാം ദിവസം 50 സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു. ജനുവരി 27ന് 262 സ്ഥാനാർഥികളും അവസാന ദിവസം 254 സ്ഥാനാർഥികളും നാമനിർദേശ പത്രിക സമർപ്പിച്ചു.

നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന് നടക്കും. ഫെബ്രുവരി 14ന് ഒറ്റ ഘട്ടമായാണ് ഗോവയിലെ 40 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് വോട്ടെണ്ണൽ.

Also Read: കൊല്ലത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച സംഭവം: മൂന്ന് പേർ പൊലീസ് പിടിയില്‍

Last Updated : Jan 29, 2022, 9:44 AM IST

ABOUT THE AUTHOR

...view details