മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം വാഹനത്തിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എൻഐഎക്ക് കൈമാറണമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസ്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അംബാനിയുടെ വസതിക്ക് പുറമെ സ്‌ഫോടക വസ്‌തുക്കൾ; കേസ് എൻഐഎക്ക് കൈമാറണമെന്ന് ഫട്‌നാവിസ് - ambani house
കേസിൽ പല അസ്വാഭാവികതയുണ്ടെന്നും കേസ് ഐഎൻഎക്ക് കൈമാറണമെന്നും ഫട്‌നാവിസ് ആവശ്യപ്പെട്ടു.
മുകേഷ് അംബാനിയുടെ വസതിക്ക് പുറമെ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തിയ കേസ് എൻഐഎക്ക് കൈമാറണമെന്ന് ഫട്‌നാവിസ്
സംഭവത്തിൽ ദൂരൂഹതയുണ്ടെന്നും വാഹനത്തിന്‍റെ ഉടമയുടെയും പൊലീസ് ഉദ്യോഗസ്ഥന്‍റെയും ടെലഫോൺ സംഭാഷണത്തിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് ഓഫീസർമാർക്ക് മുമ്പേ സംഭവസ്ഥലത്ത് എത്തേണ്ടത് ലോക്കൽ പൊലീസ് ആണ് .കേസില്‍ ആശയക്കുഴപ്പങ്ങളുണ്ടെന്നും അതിനാൽ കേസ് ഐഎൻഎക്ക് കൈമാറണമെന്നും ഫട്‌നാവിസ് പ്രതികരിച്ചു .