കേരളം

kerala

ETV Bharat / bharat

16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി,ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിയും - ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു

പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ്

Girl raped in UP  Rape news in UP  കൂട്ട ബലാത്സംഗത്തിനിരയായി  minor girl raped in Uttar Pradesh  ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു
പതിനാറുകാരി കൂട്ട ബലാത്സംഗത്തിനിരയായി

By

Published : Dec 22, 2021, 2:48 PM IST

ലഖ്‌നൗ :ഉത്തര്‍പ്രദേശില്‍ 16കാരി കൂട്ട ബലാത്സംഗത്തിനിരയായി. മുസാഫർനഗറിലാണ് സംഭവം. പീഡനത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.

രണ്ടുപേര്‍ ചേർന്ന് തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. സംഭവത്തിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തുപറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും കക്രോളി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ALSO READ നിയമ വിദ്യാർഥിയുടെ വീട്ടിൽ മയക്കുമരുന്ന് ശേഖരം; 11 ഗ്രാം എംഡിഎംഎ പിടികൂടി

സംഭവത്തില്‍ ഷെരീഫ്, താലിബ് ഹസ്സൻ എന്നി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details