ഹസാരിബാഗ് (ജാർഖണ്ഡ്): ഹസാരിബാഗ്ജില്ലയിൽ ഇത് വിവാഹ മാസമാണ്. ജില്ലയിലെ ഓരോ പ്രദേശത്തും വിവാഹങ്ങളോ വിവാഹ ഒരുക്കങ്ങളോ ഈ ദിവസങ്ങളിൽ കാണാനാകും. നവംബർ മാസത്തേക്കുള്ള വിവാഹ ഒരുക്കങ്ങൾ നടക്കുന്നതും മാതാപിതാക്കൾ മക്കൾക്ക് അനുയോജ്യമായ പങ്കാളിയെ അന്വേഷിക്കുന്നതും ഇവിടെ ഈ മാസം നിത്യസംഭവമാണ്.
എന്നാൽ ജണ്ഡ ചൗക്കിലെ ബംഗാളി ദുർഗ എന്ന സ്ഥലത്തുനിന്ന് വ്യത്യസ്‌തമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇവിടെ ഒരു പെൺകുട്ടി തനിക്ക് വരനെ അന്വേഷിച്ച് പോസ്റ്ററുകൾ പതിച്ചിരിക്കുകയാണ്. തന്‍റെ വിലാസവും, ഫോൺ നമ്പറും, വരന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്നിവ ഉൾപ്പെടെയാണ് പെൺകുട്ടിയുടെ പോസ്റ്ററിലുള്ളത്.