റായ്‌പൂർ :ഛത്തീസ്‌ഗഡിൽ എലിയെ പിടിക്കുന്നത് അനുകരിച്ച് കളിക്കുന്നതിനിടെ അഞ്ച് വയസുകാരന്‍റെ വെട്ടേറ്റ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ജംഷഡ്‌പൂര്‍ ജില്ലയിലെ പഹാരി കോർവ ഗ്രാമത്തിലാണ് സംഭവം.
ഛത്തീസ്‌ഗഡിൽ പ്രത്യേക ഗോത്രങ്ങളായ 'കോർവാസുകൾ' വിളവെടുപ്പിന് ശേഷം വയലുകളിൽ കാണപ്പെടുന്ന എലികളെ ഭക്ഷണത്തിനായി വേട്ടയാടാറുണ്ട്. പഹാരി കോർവ ഗ്രാമവാസികളായ ജഗേഷ് റാമും, മുന്നറാമും തങ്ങളുടെ കുടുംബങ്ങളോടൊപ്പം വയലിൽ നിന്ന് എലിയെ പിടികൂടുന്നതിനായി പോയതായിരുന്നു.