ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് റെംഡെസിവിർ നൽകിയ ഗിലെയാദ് സയൻസിന് നന്ദി പറഞ്ഞ് ഇന്ത്യ. 25,600 കുപ്പി റെംഡെസിവിറാണ് അമേരിക്കൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗിലെയാദ് സയൻസ് ഇന്ത്യയ്‌ക്ക് നൽകിയത്. ശനിയാഴ്ച രാവിലെ മുംബൈയിലാണ് റെംഡെസിവിർ എത്തിയത്. ഗിലെയാദ് സയൻസസ് ബുധനാഴ്ച 1.5 ലക്ഷത്തിലധികം റെംഡെസിവിർ കുപ്പികൾ ഇന്ത്യയിലേക്ക് അയച്ചിരുന്നു.
ഇന്ത്യയ്‌ക്ക് 25,600 കുപ്പി റെംഡെസിവിർ നൽകി ഗിലെയാദ് സയൻസ്
ഗിലെയാദ് സയൻസിന് നന്ദി പറഞ്ഞ് ഇന്ത്യ
ഇന്ത്യയ്‌ക്ക് 25,600 കുപ്പി റെംഡെസിവിർ നൽകി ഗിലെയാദ് സയൻസ്
കൂടുതൽ വായനയ്‌ക്ക്:പ്രതിദിന കൊവിഡ് മരണ നിരക്ക് നാലായിരവും കടന്നു
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 4,01,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 4,187 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.