വ്യാജ രേഖകളുമായി ഇന്ത്യൻ പാസ്‌പോർട്ട് എടുക്കാൻ ശ്രമിച്ച നേപ്പാള്‍ സ്വദേശി അറസ്റ്റിൽ - വ്യാജ രേഖ
കെഎൻ മോദി എഞ്ചിനീയറിംഗ് കോളജിൽ എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുന്ന പ്രതി പാസ്‌പോർട്ട് വിശദാംശങ്ങൾക്കായി ന്യൂഡൽഹി ജന്മസ്ഥലമായി നൽകിയിരുന്നു.
വ്യാജ രേഖകളുമായി ഇന്ത്യൻ പാസ്‌പോർട്ട് എടുക്കാൻ ശ്രമിച്ച നേപ്പാളി സ്വദേശി അറസ്റ്റിൽ
ന്യൂഡൽഹി: വ്യാജ രേഖകളുമായി ഇന്ത്യൻ പാസ്‌പോർട്ട് എടുക്കാൻ ശ്രമിച്ച നേപ്പാളി സ്വദേശി അറസ്റ്റിൽ. മേഘരാജ് ശർമയെയാണ് ഗാസിയാബാദ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കെഎൻ മോദി എഞ്ചിനീയറിംഗ് കോളജിൽ എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുന്ന പ്രതി പാസ്‌പോർട്ട് വിശദാംശങ്ങൾക്കായി ന്യൂഡൽഹി ജന്മസ്ഥലമായി നൽകിയിരുന്നു. പിന്നീട് മിർസാപൂരിലേക്ക് മാറ്റി നൽകി. പ്രതിക്കൊപ്പം മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.