പട്‌ന: ബിഹാറില്‍ എസ്‌യുവി കാര്‍ പിക്അപ്പ് ട്രക്കിലിടിച്ച് 6 പേര്‍ മരിച്ചു. ഗയ ജില്ലയില്‍ ഇന്നലെ(ജൂലൈ 23) രാത്രിയാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഗയ സ്വദേശികളാണ് മരിച്ച ആറ് പേരും.
അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിപോയവരെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഗ്യാസ്‌കട്ടര്‍ മെഷീനുകള്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.